സ്വദേശിയിലൂന്നി ബി.ജെ.പിയുടെ സാമ്പത്തിക പ്രമേയം
നാഗ്പൂര്‍: ബി.ജെ.പി ദേശീയ കൗണ്‍സില്‍ 13 നിര്‍ദേശങ്ങളടങ്ങുന്ന സാമ്പത്തിക പ്രമേയം അംഗീകരിച്ചു. സ്വദേശിയെ അടിസ്ഥാനമാക്കി സാമ്പത്തിക സ്വയംപര്യാപ്തത നേടേണ്ട ആവശ്യത്തെ കുറിച്ച് പ്രമേയത്തില്‍ ഊന്നിപറഞ്ഞു.
ലോകവ്യാപാര സംഘടനയില്‍ ഇന്ത്യയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുക, പേറ്റന്റ് വകുപ്പ് ശക്തിപ്പെടുത്തുക, കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയവയാണ് പ്രമേയത്തിലെ ആവശ്യങ്ങള്‍.
കെ.എന്‍. ഗോവിന്ദാചാര്യയാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെക്കുറിച്ചുള്ള ചര്‍ച്ച ആറ് മണിക്കൂര്‍ നീണ്ടുനിന്നു.
ഗോവധം നിരോധിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കൗണ്‍സില്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗോവധം നിരോധിക്കുക എന്ന ആവശ്യം പിന്നീട് ഒരു ഭേദഗതിയിലൂടെ പ്രമേയത്തിലെ 13 നിര്‍ദേശങ്ങളോടൊപ്പം കൂട്ടിച്ചേര്‍ത്തു.
പേറ്റന്റ് വകുപ്പ് ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് പ്രമേയത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി മുരളിമനോഹര്‍ ജോഷി പറഞ്ഞു. ലോകവ്യാപാര സംഘടന മറ്റ് വികസ്വരരാജ്യങ്ങളുമായി സഹകരിക്കുന്നതില്‍ ഉണ്ടാക്കിയിട്ടുള്ള അസന്തുലിതത്വത്തിനെതിരെ പോരാടേണ്ടതുണ്ട്.
10 ശതമാനം വരെ ഇന്ത്യ തന്നെ വികസിപ്പിച്ച സാങ്കേതികവിദ്യയുമായി ലൂണാര്‍ സ്പേസ് സ്റേഷന്‍ അടുത്തുതന്നെ ഇന്ത്യ വിക്ഷേപിക്കും. ഇത് സ്വദേശിയിലേക്കുള്ള ഒരു കാല്‍വെപ്പായിരിക്കും- ജോഷി പറഞ്ഞു.












Click it and Unblock the Notifications