എസ്.ടി.ഡി.- ഐ.എസ്.ഡി. നിരക്കുകള്‍ കുറച്ചു
ദില്ലി: എസ്.ടി.ഡി.- ഐ.എസ്.ഡി. നിരക്കുകളില്‍ വമ്പിച്ച കുറവു വരുത്താന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) ആഗസ്ത് 28 തിങ്കളാഴ്ച തീരുമാനിച്ചു.
ഐ.എസ്.ഡി. കോള്‍ നിരക്കില്‍ മിനിട്ടിന് 12 രൂപ വരെ പരമാവധി കുറയും. എസ്.ടി.ഡി. കോളുകളില്‍ ഇത് മിനിട്ടിന് 4.80 രൂപ വരെ ആയിരിക്കും.
ഈ മാറ്റം ഈ വര്‍ഷം ഒക്ടോബര്‍ ഒന്നു മുതല്‍ 2002 മാര്‍ച്ച് വരെ നിലവിലുണ്ടാവും. ദീര്ഘദൂരകോളുകളില് സ്വകാര്യ പങ്കാളിത്തം ആഗസ്ത് മാസം തുടക്കത്തില്‍ നിലവില്‍ വന്നതാണ് ഈ നിരക്ക് കുറവിന് കാരണം.
പുതിയ നിരക്കനുസരിച്ച് 1000 കിലോമീറ്ററിലധികം ദൂരത്തേക്കുള്ള എസ്.ടി.ഡി. കോളുകളില്‍ മിനിട്ടിന് 4.80രൂപയുടെ കുറവുണ്ടാകും.
അമേരിക്കയിലേക്കും മറ്റു പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കുമുള്ള ഐ.എസ്.ഡി. കോളുകളില്‍ മിനിട്ടിന് 12 രൂപയുടെ കുറവാണ് വരുത്തിയിട്ടുള്ളത്. അതേസമയം 200 കിലോമീറ്റര്‍ വരെയുള്ള എസ്.ടി.ഡി. നിരക്കുകളില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല.