Get Updates
Get notified of breaking news, exclusive insights, and must-see stories!

വാജ്പേയി മുഷറഫിനെ അമേരിക്കയില്‍ കാണില്ല

ദില്ലി: സപ്തംബര്‍ ആറിനു തുടങ്ങുന്ന ഐക്യരാഷ്ട്ര സഭയുടെ സഹസ്രാബ്ദ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെത്തുന്ന പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി അവിടെവച്ച് പാകിസ്താന്‍ പട്ടാള ഭരണാധികാരി ജനറല്‍ പര്‍വേസ് മുഷറഫിനെ കാണില്ല.

ഇങ്ങനെയൊരു കൂടിക്കാഴ്ചയെക്കുറിച്ച് തീരുമാനമൊന്നുമായിട്ടില്ലെന്ന് അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ നരേഷ് ചന്ദ്ര പറഞ്ഞു. കൂടിക്കാഴ്ചയെ സംബന്ധിച്ച വാര്‍ത്തകളെല്ലാം മാധ്യമങ്ങളുടെ ഭാവനാസൃഷ്ടിയാണെന്നും അമേരിക്കയില്‍ ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ചനടത്താന്‍ വിദൂരസാദ്ധ്യത പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഗില്‍ സംഭവത്തിനുശേഷം നിലച്ചുപോയ ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ അമേരിക്കയുള്‍പ്പടെയുള്ള ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയെയും പാകിസ്താനെയും പ്രേരിപ്പിച്ചുവരികയാണ്. എന്നാല്‍ തീവ്രവാദികളെ സഹായിക്കുന്ന പാകിസ്താന്റെ നടപടി അവസാനിപ്പിക്കാതെയുള്ള ചര്‍ച്ചകള്‍കൊണ്ട് പ്രയോജനമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+