വാജ്പേയിയുടെ മടക്കം സംശയമുണര്‍ത്തി
നാഗ്പൂര്‍ : ബിജെപിയുടെ നാഗ്പൂര്‍ സമ്മേളനം തീരാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ പ്രധാനമന്ത്രി വാജ്പേയി ദില്ലിക്ക് മടങ്ങിപ്പോയത് അനാരോഗ്യം മൂലമാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
കഠിനമായ മുട്ടുവേദന ഉള്ളതിനാല്‍ വിശ്രമമെടുക്കണമെന്ന് ഡോക്ടര്‍മാര്‍ ഉപദേശിച്ചുവെന്നാണ് പാര്‍ട്ടി വക്താവ് വെങ്കയ്യ നായിഡു പറഞ്ഞത്. എന്നാല്‍ സര്‍ക്കാരിനെതിരെ സമ്മേളനത്തില്‍ ഉയര്‍ന്നു വന്ന രൂക്ഷമായ വിമര്‍ശനങ്ങളില്‍ ഖിന്നനായാണ് വാജ്പേയി മടങ്ങിയതെന്നാണ് അണിയറ സംസാരം.
കശ്മീരില്‍ സര്‍ക്കാരിന് പറ്റിയ പാളിച്ചകളെ കുറിച്ച് സുഷമാസ്വരാജ് സമ്മേളനത്തില്‍ തുറന്നടിച്ചിരുന്നു. പാര്‍ട്ടി എക്സിക്യുട്ടിവിലെ ആരും ഇതിനെ എതിര്‍ക്കാത്തതില്‍ വാജ്പേയിക്ക് വിഷമമുണ്ടായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്.












Click it and Unblock the Notifications