ലോക മലയാളി സമ്മേളനം ആരംഭിച്ചു
കൊച്ചി : ലോക മലയാളി കൗണ്‍സിലിന്റെ മൂന്നു ദിവസത്തെ സമ്മേളനം കൊച്ചിയില്‍ ആരംഭിച്ചു. കൗണ്‍സിലിന്റെ രാഷ്ട്രീയസമിതി കണ്‍വീനര്‍ ഡോ.ഹെന്റ്റി ഓസ്റിന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
പ്രവാസികള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍വീസില്‍ ജോലി ലഭിക്കുന്നതിന് വയസിളവോട് കൂടിയ സംവരണം, പെന്‍ഷന്‍, ഇന്‍ഷ്വറന്‍സ്, വായ്പാ പദ്ധതി, വനിതാക്ഷേമനിധി, എല്ലാ സംസ്ഥാനങ്ങളിലും പ്രവാസി കോര്‍പ്പറേഷന്‍, കേന്ദ്രത്തില്‍ പ്രവാസി വകുപ്പ് എന്നീ ആവശ്യങ്ങളടങ്ങിയ പത്തിന അവകാശപത്രിക കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ സമ്മേളനം സമര്‍പ്പിച്ചു.
മാലിപ്പുറം ചെല്ലാനം ഗ്രാമങ്ങളെ ദത്തെടുത്ത് വികസന പരിപാടികള്‍ നടപ്പാക്കാനുള്ള പദ്ധതി കൗണ്‍സിലിന്റെ ആഗോളസമിതിയുടെ അംഗീകാരത്തിനായി നല്‍കി. എറണാകുളം ജില്ലയില്‍ പ്രവാസികള്‍ക്കായി രൂപികരിച്ചിട്ടുള്ള വെല്‍ഫെയര്‍ സൊസൈറ്റിയുടെ മാതൃകയില്‍ നാല് മാസത്തിനകം എല്ലാ ജില്ലകളിലും സൊസൈറ്റികള്‍ രൂപീകരിക്കും.
ലോക മലയാളി കൗണ്‍സില്‍ പ്രസിഡന്റ് ജോസഫ് വര്‍ഗീസ് കോയിക്കര അധ്യക്ഷനായിരുന്നു. ആഗോള ജനറല്‍ സെക്രട്ടറി എന്‍. ഗോപാലപിള്ള, മോന്‍സി വാകയില്‍ , അഡ്വ. ജോസഫ് കാച്ചിറമറ്റം , ഷെറീഫ്, ഷൗക്കത്ത്, രാജു താന്നിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications