നെറ്റോയുടെ ഹര്‍ജി: വാദം ചൊവാഴ്ച
കൊച്ചി: നളിനി-നീലന്‍ ലൈംഗികാപവാദകേസില്‍ നടക്കുന്ന ജുഡീഷ്യല്‍ അന്വേഷണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ടാക്സ് സെക്രട്ടറി നളിനി നെറ്റോ നല്‍കിയ ഹര്‍ജിയിന്മേലുള്ള പ്രാഥമികവാദം കേള്‍ക്കുന്നത് ആഗസ്ത് 29 ചൊവാഴ്ചത്തേക്ക് ഡിവിഷന്‍ ബെഞ്ച് മാറ്റിവെച്ചു.
നീലലോഹിതദാസന്‍ നാടാര്‍ തന്നെ അപമാനിക്കുന്നതിനായി അന്വേഷണം ഉപയോഗപ്പെടുത്തുകയാണെന്ന് നളിനി നെറ്റോ ഹര്‍ജിയില്‍ പറയുന്നു.
നേരത്തെ കമ്മീഷന്റെ വിചാരണ ക്യാമറയില്‍ പകര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നളിനി നെറ്റോ അന്വേഷണം നടത്തുന്ന ജസ്റിസ് ജി. സുധാകരന്‍ കമ്മിഷന് അപേക്ഷ നല്‍കിയിരുന്നു. നെറ്റോയുടെ ആവശ്യം ആഗസ്ത് 12ന് കമ്മിഷന്‍ തള്ളി.
തിരുവനന്തപുരം മ്യൂസിയം പോലീസെടുത്ത കേസിന്മേലുള്ള അന്വേഷണത്തില്‍ ക്രമക്കേടുകളുണ്ടെന്നും അവര്‍ പരാതിപ്പെട്ടിരുന്നു












Click it and Unblock the Notifications