ഇടതുമുന്നണിയുമായുള്ള ധാരണ സ്ഥിരമല്ല : സേഠ്
കൊച്ചി : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫുമായി ഐഎന്‍എല്‍ ഉണ്ടാക്കിയിട്ടുള്ള ധാരണ നിയമസഭ, ലോകസഭ തിരഞ്ഞെടുപ്പുകള്‍ക്ക് ബാധകമല്ലെന്ന് ഐഎന്‍എല്‍ അഖിലേന്ത്യാ പ്രസിഡന്റ് ഇബ്രാഹിം സുലൈമാന്‍ സേഠ് വ്യക്തമാക്കി.
ഗ്രാമപഞ്ചായത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയെന്ന പൊതു അജണ്ട അടിസ്ഥാനമാക്കിയാണ് എല്‍ഡിഎഫുമായുള്ള ധാരണ. ക്രീമിലെയര്‍, പ്ലസ് ടു, ശരീഅത്ത് തുടങ്ങിയ പ്രശ്നങ്ങളില്‍ സിപിഎമ്മിന്റെ നയങ്ങളോട് ഐഎന്‍എല്ലിന് യോജിപ്പില്ലെന്നും സേഠ് പറഞ്ഞു.
ബിജെപിയുടെ ഇപ്പോഴത്തെ മുസ്ലിം അനുകൂല മനോഭാവം കാപട്യമാണ്. മുസ്ലിങ്ങള്‍ ഇന്ത്യയുടെ ഭാഗമാണെന്നും അവരോട് സൗഹാര്‍ദമാകാമെന്നുള്ള നിലപാടിലെത്താന്‍ 50 വര്‍ഷമെടുത്തത് ദുരൂഹമാണെന്നും സേഠ് ചൂണ്ടിക്കാട്ടി.
മുസ്ലിം ലീഗുമായി യോജിപ്പിലെത്തുന്നത് സംബന്ധിച്ച് തന്റെ പാര്‍ട്ടിക്ക് തുറന്ന മനസ്സാണുള്ളതെന്ന് സേഠ് വ്യക്തമാക്കി. ഉപാധിരഹിതമായ ചര്‍ച്ചകളിലൂടെ രണ്ട് പാര്‍ട്ടികള്‍ക്കും യോജിപ്പിലെത്താന്‍ കഴിയുമെന്ന് സേഠ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.












Click it and Unblock the Notifications