റഷ്യയില്‍ ടിവി ടവറിന് തീപിടിച്ചു
മോസ്കോ: റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലെ ഒസ്റാന്‍കിനോ ടിവി ടവറിന് തീപിടിച്ചു. കെട്ടിടത്തിന്റെ ലിഫ്റ്റില്‍ നാലുപേര്‍ കുടുങ്ങിയിരിക്കുകയാണ്.
കെട്ടിടത്തില്‍ നാലുപേര്‍ കുടുങ്ങിയിടത്ത് എത്താന്‍ മാര്‍ഗമില്ലാതെ ബുദ്ധിമുട്ടുകയാണ് സുരക്ഷാപ്രവര്‍ത്തകര്‍. അിശമനസേനാ പ്രവര്‍ത്തകര്‍ തീയണക്കാനുള്ള ശ്രമത്തിലാണ്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ഗോപുരമാണ് ഒസ്റാന്‍കിനോ ടിവി ടവര്‍. 540 മീറ്റര്‍ ഉയരമുള്ള ഈ ടവറിന് പാരീസിലെ ഈഫല്‍ ഗോപുരത്തിന്റെ രണ്ടിരട്ടി ഉയരം വരും.
ആഗസ്ത് 18 തിങ്കളാഴ്ച പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. ടവറിന്റെ മുകള്‍ഭാഗത്തുള്ള ഏതോ വൈദ്യുതോപകരണത്തില്‍ ഷോട്ട് സര്‍ക്യൂട്ട് ഉണ്ടായതാണ് തീപിടുത്തിത്തിന് കാരണമായതെന്ന് ആര്‍.ടി.ആര്‍. ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
ടെലിവിഷന്‍ ടവറില്‍ തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് റഷ്യയിലെ മൂന്ന് ദേശീയചാനലുകള്‍ സംപ്രേഷണം നിര്‍ത്തിവെച്ചിരിക്കുകയാണ്.
തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് കെട്ടിടത്തിലുണ്ടായിരുന്നവരെ നേരത്തെ ഒഴിപ്പിച്ചിരുന്നു. എന്നാല്‍ ലിഫ്റ്റിലുണ്ടായിരുന്നവര്‍ അതില്‍ തന്നെ കുടുങ്ങി.












Click it and Unblock the Notifications