മുംബൈ വിപണിയില്‍ നേരിയ ഉയര്‍ച്ച
മുംബൈ: മുംബൈ സൂചിക ആഗസ്ത് 29 ചൊവാഴ്ച നേരിയ ഉയര്‍ച്ച രേഖപ്പെടുത്തി. സൂചിക ആറ് പോയിന്റാണ് ഉയര്‍ന്നത്
എന്നാല്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക മൂന്ന് പോയിന്റ് താഴ്ച രേഖപ്പെടുത്തി.
സിമന്റ് കമ്പനികളുടെ ഓഹരികളില്‍ വന്‍തോതില്‍ ലാഭക്കച്ചവടം നടന്നതിനാല്‍ മിക്ക സിമന്റ് ഓഹരികളും താഴ്ച രേഖപ്പെടുത്തി. ഹോട്ടല്‍ ബിസിനസ് രംഗത്തെ കമ്പനികള്‍ ചൊവാഴ്ച പൊതുവേ നേട്ടമുണ്ടാക്കി.ഫാര്‍സ്യൂട്ടിക്കല്‍ രംഗത്ത് പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍ ഒഴികെ മിക്ക കമ്പനികളും നഷ്ടം രേഖപ്പെടുത്തി.
ബാങ്കിംഗ് രംഗം സമ്മിശ്ര പ്രതികരണമാണ് രേഖപ്പടുത്തിയത്. സോഫ്റ്റ്വെയര്‍ മേഖലയിലും പൊതുവേ ഉയര്‍ച്ച രേഖപ്പെടുത്തി. ഇന്‍ഫോസിസ്, സത്യം ഓണ്‍ലൈന്‍, എന്‍.ഐ.ഐ.ടി തുടങ്ങിയവ നേരിയ ഉയര്‍ച്ച രേഖപ്പെടുത്തി.
മുംബൈ സൂചിക
ഒടുവിലത്തെ നില - 4401.00
തുടങ്ങിയത് - 4395.81
ഉയര്‍ച്ച- 6.00
എന്‍. എസ്. ഇ
ഒടുവിലത്തെ നില-1366.85
തുടങ്ങിയത് -1369.85
താഴ്ച - 3.00
വില കൂടിയ ഓഹരികള്‍
എച്ച്.ഡി.എഫ്.സി., ഇന്‍ഫോസിസ് ,എന്‍.ഐ.ഐ.ടി, സത്യം കംപ്യൂട്ടേഴ്സ്, സീ ടെലിഫിലിംസ്
വിലകുറഞ്ഞ ഓഹരികള്‍
ബാങ്ക് ഓഫ് ബറോഡ, ഡോ.റെഡ്ഡീസ് ലാബ്, ഗ്ലാക്സോ, സിപ്ല,ഹിന്ദുസ്ഥാന്‍ ലീവര്‍, എ.സി.സി, എല്‍ ആന്‍ഡ് ടി.
രൂപയുടെ വിനിമയ നിലവാരം
യു. എസ് ഡോളര്‍ -45.90
യു.കെ. പൗണ്ട് -68.78
യൂറോ -41.89
സ്വര്‍ണ്ണം (ഗ്രാമിന്) -455
. വെ ള്ളി (1000 ഗ്രാമിന്) - 8015


Click it and Unblock the Notifications