ജറ്റ് എയര്‍വേയ്സ് നിരക്കു കൂട്ടുന്നു
ദില്ലി: ജറ്റ് എയര്‍വേയ്സ് എല്ലാ രംഗങ്ങളിലും ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. സപ്തംബര്‍ മദ്ധ്യത്തോടെ നിരക്ക് വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരും. ജറ്റ് എയര്‍വേയ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സരോജ് ദത്ത അറിയിച്ചതാണിത്.
ഇതിന്റെ ചുവടു പിടിച്ച് ഇന്ത്യന്‍ എയര്‍ ലൈന്‍സ്, സഹാറ തുടങ്ങിയ ആഭ്യന്തര വിമാന സര്‍വീസുകളും ചാര്‍ജ് കൂട്ടിയേക്കും. ഇന്ത്യന്‍ എയര്‍ ലൈന്‍സ് ഉടനെ ചാര്‍ജ് കൂട്ടുമെന്നറിയുന്നു.
ഇപ്പോഴുള്ളതിന്‍െറ 18 മുതല്‍ 20 ശതമാനം വരെ വര്‍ദ്ധനവാണ് ജറ്റ് ആലോചിക്കുന്നത്. എന്നാല്‍ ഇത് കൃത്യമായി കണക്കാക്കിയിട്ടില്ല.












Click it and Unblock the Notifications