മൊബൈല്‍: റേഡിയേഷന്‍തോത് രേഖപ്പെടുത്തും
ഹെല്‍സിങ്കി: മൊബൈല്‍ ഫോണില്‍ നിന്ന് പുറത്തുവരുന്ന റേഡിയേഷന്‍ സംബന്ധിച്ച ആശങ്ക ഇല്ലാതാക്കാന്‍ നിര്‍മ്മാണ കമ്പനികള്‍ മുന്‍കൈയെടുക്കുന്നു. ഒരു മൊബൈല്‍ ഫോണ്‍ പുറത്തുവിടുന്ന റേഡിയേഷന്റെ തോത് ഇനി മുതല്‍ സെറ്റിന്റെ പുറത്ത് രേഖപ്പെടുത്തും.
മൊബൈല്‍ ഫോണ്‍ കാരണമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ അടുത്തകാലത്ത് സജീവമായിരുന്നു. ഈ സാഹചര്യത്തില്‍ പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണക്കമ്പനികളായ നോക്കിയ, മോട്ടറോള, എറിക്സണ്‍ എന്നിവയാണ് പുതിയ നിയന്ത്രണോപാധികള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത്.
ഒരു മൊബൈല്‍ ഫോണിന്റെ സ്പെസിഫിക് അബ്സോര്‍പ്ഷന്‍ റേറ്റ്സ്(മൊബൈല്‍ ഫോണ്‍ പുറത്തുവിടുന്ന റേഡിയേഷന്‍ തിട്ടപ്പെടുത്താനുള്ള യൂണിറ്റ്) അളക്കാനുള്ള അടിസ്ഥാന തോത് ഈ കമ്പനികള്‍ ചേര്‍ന്ന് തയ്യാറാക്കും.












Click it and Unblock the Notifications