സീ ടിവിയുടെ ഹോളിവുഡ് ചാനല്‍ വരുന്നു
മുംബൈ: സീ ടിവിയും യു.എസ് സ്റ്റുഡിയോ കമ്പനി എം.ജി.എമ്മും (മെട്രോ -ഗോള്‍ഡ്വിന്‍-മേയര്‍) തമ്മില്‍ ഹോളിവുഡ് ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ധാരണയായി.
ആഗസ്ത് 29 ചൊവാഴ്ച സീ ടെലി ഫിലിംസ് വെളിപ്പെടുത്തിയതാണിത്. ഇന്ത്യാക്കാര്‍ക്കായി ഹോളിവുഡ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയാണ് പുതിയ സംരംഭത്തിന്റെ ലക്ഷ്യം. പുതിയ ധാരണ പ്രകാരം സീ അതിന്റെ ഇംഗ്ലീഷ് സിനിമാ ചാനല്‍ ദക്ഷിണേഷ്യന്‍ വിപണി ലക്ഷ്യമാക്കി പുന:രാരംഭിക്കും.
സീ-എം.ജി.എം ചാനല്‍ എന്ന പേരില്‍ ഒക്ടോബര്‍ മദ്ധ്യത്തോടെ പുതിയ ചാനല്‍ പ്രവര്‍ത്തനമാരംഭിക്കും. എം.ജി.എമ്മി ന്റെ 4,100 സിനിമകള്‍ പുതിയ ചാനലില്‍ പ്രദര്‍ശിപ്പിക്കും. സ്റ്റാര്‍ ടി.വി, എച്ച്.ബി.ഒ, ടി.ന്‍.ടി തുടങ്ങിയ ചാനലുകളില്‍ നിന്നുള്ള കടുത്ത മത്സരമാണ് പുതിയ സംരംഭത്തില്‍ ഏര്‍പ്പെടാന്‍ സീ ടി.വി യെ പ്രേരിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം സംപ്രേക്ഷണം തുടങ്ങിയ സീ ടിവിസിനിമാ ചാനല്‍ ഏകദേശം 110 ലക്ഷം ഇന്ത്യന്‍ ഗൃഹങ്ങളില്‍ എത്തുന്നുണ്ട്.












Click it and Unblock the Notifications