ടാഡാ കേസ് : വിധി സപ്തംബര്‍ ഒന്നിലേക്ക് മാറ്റി
ബാംഗ്ലൂര്‍: ടാഡാ കേസില്‍ ജയിലില്‍ കഴിയുന്ന 121 തീവ്രവാദികളുടെ ജാമ്യാപേക്ഷയിന്മേ ലുള്ള വിധി സുപ്രീം കോടതി സപ്തംബര്‍ ഒന്നിലേക്ക് നീട്ടി.
കന്നഡ ചലച്ചിത്ര താരം രാജ്കുമാറിനെ മോചിപ്പിക്കുന്നതിന്റെ ഭാഗമായി നക്കീരന്‍ എഡിറ്റര്‍ ആര്.ആര്. ഗോപാല്‍ മൂന്നാം തവണയും വീരപ്പനെ കാണാന്‍ പോയ സാഹചര്യത്തില്‍ കോടതിയുടെ ഈ തീരുമാനത്തിന് ഏറെ പ്രാധാന്യം കല്പിക്കപ്പെടുന്നു. ജയിലില്‍ കഴിയുന്ന 51 ടാഡാ തടവുകാരെ വിട്ടയക്കണമെന്നായിരുന്നു വീരപ്പന്റെ ആവശ്യങ്ങളിലൊന്ന്.
വീരപ്പന്റെ അനുയായികളായ തടവുകാര്‍ക്ക് മൈസൂര്‍ ഹൈക്കോടതി നേരത്തെ സോപാധിക ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ വീരപ്പനുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഷക്കീല്‍ അഹ്മദ് എന്ന പൊലീസ് സബ് ഇന്‍സ്പെക്ടറുടെ അച്ഛന് അബ്ദുള്‍ കരീം നല്കിയ പ്രത്യേക അപേക്ഷയിന്മേലാണ് സുപ്രീം കോടതി കേസില്‍ വീണ്ടും വാദം കേള്‍ക്കുന്നത്.
കോടതിയുടെ തീരുമാനം വീരപ്പന് അറിയുന്നതോടെ രാജ്കുമാറിന്റെ മോചനം ഇനിയും വൈകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ജൂലായ് 29-ന് അര്‍ദ്ധരാത്രിയാണ് രാജ്കുമാറിനെ വീരപ്പനും സംഘവും തട്ടിക്കൊണ്ടുപോയത്.