പ്രിയങ്ക ആണ്‍കുട്ടിക്കു ജന്മം നല്‍കി
ദില്ലി: പ്രിയങ്ക ഗാന്ധി ആണ്‍കുഞ്ഞിനു ജന്മം നല്‍കി. ആഗസ്ത് 29 ചൊവാഴ്ച വൈകുന്നേരം നാലു മണിക്കാണ് കുഞ്ഞ് പിറന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
ദില്ലിയിലെ സര്‍ ഗംഗാ റാം ആശുപത്രിയിലായിരുന്നു പ്രസവം. സിസേറിയനായിരുന്നു.പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേര ജനന സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു.16 ദിവസം നേരത്തേയാണ് പ്രസവം.കുഞ്ഞിന് 2.76 കിലോഗ്രാം തൂക്കമേയുള്ളൂ.
പ്രിയങ്കയുടെ ജനനത്തിനു മേല്‍ നോട്ടം നല്‍കിയ ഡോ. ഭണ്ഡാരി എന്ന വനിതാ ഡോക്ടര്‍ തന്നെയാണ് അവരുടെ കുഞ്ഞിന്റെ ജനനത്തിനും മേല്‍ നോട്ടം നല്‍കിയത്.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ ആദ്യ പേരക്കുട്ടിയാണിത്. വിവരമറിഞ്ഞ് ഗംഗാറാം ആശുപത്രി പരിസരം കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും നെഹ്റു കുടുംബത്തിന്റെ ആരാധകരേയും കൊണ്ട് നിറഞ്ഞു. ആശുപത്രി പരിസരത്ത് വന്‍ സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.












Click it and Unblock the Notifications