കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നു

  • By Staff
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി 13 ദിവസത്തെ വിദേശയാത്രക്കു പുറപ്പെടുന്നതിനു മുമ്പ് കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിക്കും. ഈ ആഴ്ചയില്‍ തന്നെ സത്യപ്രതിജ്ഞ നടക്കാനാണ് സാദ്ധ്യത.

ബി .ജെ.പി.യില്‍ നിന്നുള്ള മന്ത്രിമാരുടെ ഒഴിവുകള്‍ നികത്താനാണ് മുന്‍ഗണന നല്കുന്നത്. കുമാരമംഗലത്തിന്റെ നിര്യാണവും രാംജേഠ്മലാനിയുടെയും ഉമാഭാരതിയുടെയും രാജിയും ആണ് ഒഴിവുകളുണ്ടാക്കിയിരിക്കുന്നത്. കൂടാതെ ബംഗാരുലക്ഷ്മണ്‍ ബി.ജെ.പി. പ്രസിഡന്റാവുകയും ചെയ്തു.

കുമാരമംഗലത്തിന്റെ ഒഴിവില്‍ ബി.ജെ.പി. ജനറല്‍ സെക്രട്ടറി വെങ്കയ്യ നായിഡു ആയിരിക്കുമെന്നാണ് സൂചന. ആന്ധ്രയില്‍ നിന്നുള്ള ബംഗാരുലക്ഷ്മണ്‍ പ്രസിഡന്റായ സാഹചര്യത്തില്‍ അവിടെ നിന്നു തന്നെയുള്ള നായിഡു ജനറല്‍ സെക്രട്ടറിയായി തുടരുന്നത് ഉചിതമല്ല എന്നതാണ് അദ്ദേഹത്തിന്റെ മന്ത്രിസഭാപ്രവേശന സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നത്.

ഇപ്പോള്‍ പാര്‍ലമെന്ററി കാര്യമന്ത്രിയായി ചുരുങ്ങിയ രാജഗോപാല്‍ റെയില്‍വെ സഹമന്ത്രിയാകും. ഉമാഭാരതിയുടെ ഒഴിവില്‍ ഗുജറാത്തുകാരിയായ പാര്‍ട്ടി വൈസ് പ്രസിഡന്റ് ഭാവനാ ചികാലിയ മന്ത്രിയാകും.

നാഗ്പൂര്‍ ദേശീയ സമിതി യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെ ശക്തിയായി വിമര്‍ശിച്ച സുഷമാ സ്വരാജിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തില്ല എന്നാണ് സൂചന.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X