Get Updates
Get notified of breaking news, exclusive insights, and must-see stories!

നായനാര്‍ക്കെതിരെ വിമര്‍ശനവുമായി ആന്റണി

തിരുവനന്തപുരം: തനിക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ നിയമപരമായി നേരിടാന്‍ തയ്യാറാണെന്ന് പ്രതിപക്ഷനേതാവ് എ.കെ. ആന്റണി. താനും പരേതരായ ഇ.എം.എസ്സ് നമ്പൂതിരിപ്പാടും അച്യുതമേനോനും ഒഴിച്ചുള്ള കേരള മുഖ്യമന്ത്രിമാരെല്ലാം അഴിമതിക്കാരാണെന്ന കേരള മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആഗസ്ത് 27-ന് ഞായറാഴ്ച തിരുവനന്തപുരം പ്രസ്ക്ലബിന്റെ മുഖമുഖം പരിപാടിയിലാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രസ്താവിച്ചത്. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും പത്രങ്ങള്‍ വാര്‍ത്ത വളച്ചൊടിക്കുകയായിരുന്നെന്നുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

മുഖ്യമന്ത്രി പദത്തിലിരിക്കുന്ന ഒരാളില്‍ നിന്ന് ഇത്തരം പ്രസ്താവന പ്രതീക്ഷിച്ചില്ലെന്നു പറഞ്ഞ ആന്റണി, തനിക്കെതിര നിയമനടപടി കൈക്കൊള്ളാന്‍ നായനാരെ വെല്ലുവിളിച്ചു. താന്‍ ശുദ്ധനാണെന്ന് തെളിയിക്കാന്‍ നായനാരുടെ സര്‍ട്ടിഫിക്കറ്റ് ഒന്നും ആവശ്യമില്ല. ആരാണ് അഴിമതിക്കാരെന്ന് ജനങ്ങളും കോടതിയുമാണ് തീരുമാനിക്കേണ്ടത്- ആന്റണി പറഞ്ഞു.

ചില രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രി അവരെ ബ്ലാക്ക്മെയില്‍ ചെയ്യുകയാണെന്ന് ആന്റണി കുറ്റപ്പെടുത്തി. ആര്‍ക്കെങ്കിലും എതിരെ നായനാരുടെ പക്കല്‍ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയാണ് ചെയ്യേണ്ടത്- ആന്റണി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+