Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോശ്രീ: ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തും

കൊച്ചി: ഗോശ്രീ പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ പണം മുന്‍കൂര്‍ വായ്പയായി നല്‍കുന്നത് സംബന്ധിച്ച് സംസ്ഥാന സഹകരണബാങ്ക മാനേജിംഗ് ഡയറക്ടര്‍ ഗ്യാനേഷ്കുമാര്‍ സപ്തംബര്‍ ഒന്ന് വെള്ളിയാഴ്ച കൊച്ചിയില്‍ ഗോശ്രീ ദ്വീപ് വികസന അതോറിറ്റി അധികൃതരുമായി ചര്‍ച്ച നടത്തും.

സാമ്പത്തിക പ്രതിസന്ധി മൂലം പദ്ധതി അനിശ്ചിതത്വത്തിലാകില്ലെന്ന് സഹകരണവകുപ്പ് മന്ത്രി എസ്. ശര്‍മ ഉറപ്പ് നല്‍കിയതിന്റെ തുടര്‍ച്ചയായാണ് എം.ഡിയുടെ സന്ദര്‍ശനം. മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് ജില്ലാ കളക്ടര്‍ കെ.ആര്‍. വിശ്വംഭരന്‍ കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് ബാങ്ക് അധികൃതരുമായും ചര്‍ച്ച നടത്തിയിരുന്നു.

2003ല്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള പദ്ധതി നാല് ഘട്ടമായി നടപ്പാക്കാനാണ് വിഭാവനം ചെയ്തിട്ടുള്ളത്. പ്രാഥമികഘട്ടത്തിന് 11 കോടി രൂപയും രണ്ടാം ഘട്ടത്തിന് 30 കോടി രൂപയുമാണ് ചെലവ്. മൂന്നാം ഘട്ടത്തില്‍ 13 കോടി രൂപയും നാലാം ഘട്ടത്തില്‍ 30 കോടി രൂപയും ആവശ്യമായി വരും. സഹകരണബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് പദ്ധതിക്ക് സാമ്പത്തികസഹായം നല്‍കാന്‍ തയാറായിട്ടുള്ളത്.

സഹകരണബാങ്ക് മാനേജിംഗ് ഡയറക്ടര്‍ ഗ്യാനേഷ്കുമാറിന്റെ നേതൃത്വത്തിലെത്തുന്ന സംഘം പദ്ധതിപ്രദേശവും സന്ദര്‍ശിക്കുമെന്ന് ഗോശ്രീ പ്രൊജക്ട് ഡയറക്ടര്‍ ഡോ. പി.വി. ചന്ദ്രമോഹന്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ പദ്ധതി റിപ്പോര്‍ട്ടും അവലോകനവും ബാങ്കിന് നല്‍കിയിട്ടുണ്ടെന്നും ചന്ദ്രമോഹന്‍ പറഞ്ഞു. വായ്പ തിരിച്ചടക്കാന്‍ ഗോശ്രീ അതോറിറ്റി ആവിഷ്കരിച്ചിട്ടുള്ള പാക്കേജിന്റെ സാധ്യതകളാണ് അധികൃതര്‍ പ്രധാനമായും പരിശോധിക്കുന്നത്. പാലങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനം ഈ വര്‍ഷം തന്നെ ആരംഭിക്കാനുതകുമെന്നാണ് പ്രതീക്ഷയെന്നും പദ്ധതി ഡയറക്ടര്‍ പറഞ്ഞു.

പാലം നിര്‍മാണത്തിനായി സമര്‍പ്പിക്കപ്പെട്ട ടെന്ററുകളുടെ സാങ്കേതികവശം പരിശോധിക്കുന്ന പ്രക്രിയ പൂര്‍ത്തിയായി. മൂന്നാഴ്ചയ്ക്കകം സാമ്പത്തികവശം പരിശോധനയ്ക്കെടുക്കും. ബോള്‍ഗാട്ടിയ്ക്ക് സമീപം കായല്‍ നികത്തുന്ന ജോലിയാണ് ഇപ്പോള്‍ നടന്നുവരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+