നളിനി നെറ്റോയ്ക്ക് വിമര്‍ശനങ്ങള്‍ പിന്‍വലിക്കാം: കോടതി
കൊച്ചി: ലൈംഗിക പീഡനകേസ്സില്‍ നല്‍കിയ പരാതിയില്‍ കോടതിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാന്‍ മുതിര്‍ന്ന ഐ.എ.എസ് ഓഫീസറായ നളിനി നെറ്റോയ്ക്ക് കേരള ഹൈക്കോടതി അനുമതി നല്‍കി. ചീഫ് ജസ്റിസ് എ.വി. സാവന്ത് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഈ ഉത്തരവ് നല്‍കിയത്.
മുന്‍ ഗതാഗത വകുപ്പ് മന്ത്രി നീല ലോഹിതദാസന്‍ നാടാര്‍ക്കെതിരെ നടത്തിയ ലൈംഗിക പീഡന ആരോപണം അന്വേഷിക്കാന്‍ ജുഡീഷ്യന്‍ കമ്മീഷനെ നിയമിച്ചതിനെ എതിര്‍ക്കുന്ന പരാമര്‍ശങ്ങള്‍ നെറ്റോ കോടതിയില്‍ നല്‍കിയ പരാതിയില്‍ ഉണ്ടായിരുന്നു. ഈ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കാന്‍ നളിനി നെറ്റോ ആഗ്രഹിക്കുന്നുണ്ടോ എന്ന് കോടതി അവരുടെ അഭിഭാഷകനോട് ആരാഞ്ഞു.
അതിനെത്തുടര്‍ന്ന് കോടതിയെ കളങ്കപ്പെടുത്തുന്ന രീതിയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നതായി നെറ്റോ കോടതിയെ അറിയിച്ചു. നീതിന്യായവ്യവസ്ഥയെ താന്‍ ബഹുമാനിക്കുന്നുവെന്നും പരാമര്‍ശങ്ങള്‍ പിന്‍വലിക്കാന്‍ അനുമതി തരണമെന്നും അവര്‍ കോടതിയോടപേക്ഷിച്ചു.
കേസില്‍ അടുത്ത വാദം കേള്‍ക്കല്‍ ആഗസ്ത് 31-നാണ്.












Click it and Unblock the Notifications