Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴ: കേരളത്തില്‍ നാല് മരണം കൂടി

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ കേരളത്തില്‍ ആഗസ്ത് 28 തിങ്കളാഴ്ച നാല് പേര്‍ കൂടി മരിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, എന്നീ ജില്ലകളില്‍ ഒരാള്‍ വീതമാണ് മരിച്ചത്.

ഇതോടെ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ഇരുപത്തൊമ്പതായി.

തിരുവനന്തപുരത്ത് കഴക്കൂട്ടത്ത് ഒന്നരവയസുകാരന്‍ തോട്ടില്‍ വീണ് മരിച്ചു. കരിയില്‍ വയലരികത്തുവീട്ടില്‍ അനില്‍കുമാറിന്റെ മകന്‍ വൈഷ്ണവ് ആണ് മരിച്ചത്.

പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസക്യാമ്പില്‍ കഴിഞ്ഞിരുന്ന ഇടയാറന്മുള കാവില്‍കിഴക്കേതില്‍ കെ.ഗോപാലന്‍നായര്‍ (44) കടുത്ത പനി ബാധിച്ച് മരിച്ചു. ആലപ്പുഴയില്‍ കാളി (85) മുങ്ങിമരിച്ചു.

വയനാട് ജില്ലയില്‍ മാനന്തവാടിയില്‍ നൗഷാദ് (12) കാല്‍ വഴുതി വയലിലെ വെള്ളത്തില്‍ വീണ് മുങ്ങിമരിച്ചു. ചെറുക്കാട്ടൂര്‍ പരക്കുനി അഷ്റഫിന്റെ മകനാണ് നൗഷാദ്. പനമരം സര്‍ക്കാര്‍ യു.പി. സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്.

കഴിഞ്ഞ രണ്ടുദിവസങ്ങളായി മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. എങ്കിലും കോട്ടയത്തെയും ആലപ്പുഴയിലെയും ഇടുക്കിയിലെയും പല സ്ഥലങ്ങളും വെള്ളത്തിനടിയിലാണ്. ഗതാഗതവും പലയിടത്തും തടസപ്പെട്ടിരിക്കുകയാണ്.

പ്രളയക്കെടുതിയില്‍ പെട്ട അഞ്ഞൂറോളം കുടുംബങ്ങളെ ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+