കാലവര്‍ഷക്കെടുതി: മരണം മുപ്പതായി
കോട്ടയം: കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം മുപ്പതായി. ആഗസ്ത് 29 ചൊവാഴ്ച രാവിലെ കോട്ടയം ജില്ലയില്‍ ഒരാള്‍ കൂടി മരിച്ചു.
ഏറ്റുമാനൂരിലെ തെള്ളകം കാടംതുരുത്തേല്‍ ഏലിയാസ് (70) ആണ് ചൊവാഴ്ച മരിച്ചത്. റോഡില്‍ നിറഞ്ഞൊഴുകുന്ന വെള്ളത്തിലൂടെ നീന്തിപ്പോവുന്നതിനിടയില്‍ പാടത്തെ വെള്ളത്തില്‍ പെടുകയായിരുന്നു. നാട്ടുകാര്‍ ഏലിയാസിനെ രക്ഷിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴിയില്‍ വെച്ച് മരിക്കുകയായിരുന്നു.
കോട്ടയം ജില്ലയില്‍ പ്രളയക്കെടുതിയില്‍ മരിക്കുന്നവരുടെ എണ്ണം ഇതോടെ ആറായി.












Click it and Unblock the Notifications