കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്ത്യന്‍ നാടാര്‍ സംവരണം അസാധുവാക്കി

  • By Staff
Google Oneindia Malayalam News

കൊച്ചി: ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തെ സംവരണത്തിനായി ഹിന്ദു നാടാര്‍ സമുദായത്തിനൊപ്പം പരിഗണിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കേരളാ ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് വിധിച്ചു.

ചീഫ് ജസ്റ്റീസ് എ.വി. സാവന്തിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് വിധി പ്രഖ്യാപിച്ചത്. ക്രിസ്ത്യന്‍ ,ഹിന്ദു നാടാര്‍ സമുദായത്തെ ഒന്നാകെ സംവരണത്തിനു പരിഗണിച്ചു കൊണ്ടുള്ള 1978 ഡിസംബര്‍ 13 ലെ സര്‍ക്കാര്‍ ഉത്തരവ് നിയമ വിരുദ്ധവും അസാധുവുമാണെന്ന് കോടതി പ്രഖ്യാപിച്ചു.

എന്നാല്‍ ഈ വിധിക്ക് മുന്‍കാല പ്രാബല്യമില്ല. അതിനാല്‍ ഇതു വരെയുള്ള നിയമനങ്ങള്‍ക്ക് വിധി ബാധകമല്ല.

ഹിന്ദു നാടാര്‍ കോര്‍പറേഷന്‍ ജനറല്‍ സെക്രട്ടറി വൈ. എന്‍ .ഭാസി സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് വിധി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഹിന്ദു നാടാര്‍ കാലങ്ങളായി സാമൂഹ്യമായും സാമ്പത്തികമായും അവശത അനുഭവിക്കുന്ന സമുദായമാണെന്നും എന്നാല്‍ ക്രിസ്ത്യന്‍ നാടാര്‍ സമുദായം സി. എസ്. ഐ സഭയുടെ കീഴില്‍ സാമൂഹ്യമായും സാമ്പത്തികമായും ഉയര്‍ന്ന നിലയിലുള്ളവരാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ ഒരു സമുദായത്തിന്റെ പിന്നോക്കാവസ്ഥ മതത്തെ അടിസ്ഥാനമാക്കിയല്ല, സാമൂഹ്യവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ അവസ്ഥയെ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കേണ്ടതെന്ന് സര്‍ക്കാര്‍ വാദിച്ചു. അങ്ങനെ നോക്കിയാല്‍ ക്രിസ്ത്യന്‍ നാടാര്‍ സമുദായവും ഹിന്ദു നാടാര്‍ സമുദായത്തിനൊപ്പം സംവരണാനുകൂല്യങ്ങള്‍ അനുഭവിക്കുന്നതില്‍ തടസ്സമൊന്നുമില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. പക്ഷേ കോടതി ഈ വാദം തള്ളുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X