ഇന്ത്യന്‍ എയര്‍ലൈന്‍സ് നിരക്ക് വര്‍ധിപ്പിക്കില്ല
ദില്ലി: ജറ്റ് എയര്‍വേയ്സിന്റെ ചുവടു പിടിച്ച് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനക്കൂലി വര്‍ധിപ്പിക്കില്ല. നിരക്കു വര്‍ധനവു സംബന്ധിച്ച് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ കഴിഞ്ഞ ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്തില്ലെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു.
ആഭ്യന്തര വിമാന സര്‍വീസില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ മുഖ്യ എതിരാളികളായ ജറ്റ് എയര്‍വേയ്സ്് കഴിഞ്ഞ ദിവസം വിമാനക്കൂലിയില്‍ 18-20 ശതമാനം വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു.
അതിനാല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സും നിരക്കു വര്‍ധന പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ടായിരുന്നു.












Click it and Unblock the Notifications