Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസുമതി കൃഷി കേരളത്തില്‍ ലാഭകരം

തിരുവനന്തപുരം: കേരളത്തില്‍ നേരത്തെ അവഗണിക്കപ്പെട്ടിരുന്ന ബസുമതി കൃഷി മറ്റിനം നെല്‍കൃഷിയേക്കാളും ലാഭകരണമാണെന്ന് സൂചന.

പത്തനംതിട്ട ജില്ലയിലെ കൃഷി വകുപ്പിന്റെ സഹായത്തോടെ രണ്ട് നെല്‍വയലുകളില്‍ നടത്തിയ ബസുമതി കൃഷി മികച്ച ഫലമാണുണ്ടാക്കിയത്.

പരമ്പരാഗത നെല്‍കൃഷിയേക്കാളും ബസുമതി കൃഷിയില്‍ നിന്നു രണ്ടോ മൂന്നോ മടങ്ങ് ലാഭം കര്‍ഷകര്‍ക്ക് ഉണ്ടാക്കാനാവുമെന്ന് കേരള സ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ സി.എസ്. സച്ചിത്ത് പറഞ്ഞു.

ബസുമതി കൃഷി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേ ഫലപ്രദമാകൂ എന്നായിരുന്നു നേരത്തെ കര്‍ഷകര്‍ക്കിടയിലുണ്ടായിരുന്ന ധാരണ. എന്നാല്‍ ബസുമതി കൃഷിയുടെ വന്‍വിജയം ഈ ധാരണ തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ്.

പരമ്പരാഗത നെല്‍കൃഷി ചെയ്യുന്നവര്‍ക്ക് കാര്യമായ ലാഭം കിട്ടാത്തത് അവരെ മറ്റ് കൃഷിയിലേക്ക് ശ്രദ്ധിക്കുന്നതിലോ കൃഷി തന്നെ ഉപേക്ഷിക്കുന്നതിനോ പ്രേരിപ്പിച്ചുവരികയാണ്. ബസുമതി കൃഷിയുടെ വിജയം നെല്‍കര്‍ഷകരെ അതിലേക്ക് തിരിക്കുമെന്നാണ് പ്രതീക്ഷ.

സാധാരണ ഇനം നെല്ലിനങ്ങളുടെ കൃഷിയേക്കാള്‍ ചെലവ് കൂടുതലാണ് ബസുമതി കൃഷിക്കുള്ളത്. എന്നാല്‍ കൃഷിയില്‍ നിന്നുണ്ടാകുന്ന ലാഭം പരമ്പരാഗത നെല്‍കൃഷിയേക്കാള്‍ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

കേരളത്തിലെ ആദ്യത്തെ ബസുമതി മില്ല് പന്തളത്ത് സ്ഥാപിച്ചുകഴിഞ്ഞു. ആലപ്പുഴയിലെ തകഴിയിലും കോട്ടയത്തെ വൈക്കത്തും പാലക്കാട്ടും ഇത്തരം ആധുനികമില്ലുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+