പസ്വാന്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നു
ഭുവനേശ്വര്‍ : വാര്‍ത്താവിനിമയ വകുപ്പ് മന്ത്രിയും ജനതാദള്‍ (യു)നേതാവുമായ രാം വിലാസ് പസ്വാന്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നു. ഈ വര്‍ഷം ഒടുവില്‍ ബിഹാറില്‍ നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞടുപ്പിന് മുമ്പേ പാര്‍ട്ടി നിലവില്‍ വരുമെന്ന് പസ്വാന്‍ വാര്‍ത്താലേഖകരെ അറിയിച്ചു.
പുതിയ കക്ഷി ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമായിരിക്കുമെന്നും ബിജെപിയുമായുള്ള ബന്ധം നിലനിര്‍ത്തുമെന്നും പസ്വാന്‍ വ്യക്തമാക്കി. പുതിയ പാര്‍ട്ടിയുടെ പേര് എല്ലാവരുമായി ആലോചിച്ച് ഉടനെ തീരുമാനിക്കും.
ജനതാദള്‍ യു ഏതാണ്ട് മരവിച്ച അവസ്ഥയിലാണ്. മൂന്ന് വര്‍ഷമായി പാര്‍ട്ടിയുടെ ദേശീയ എക്സിക്യുട്ടീവ് കൂടിയിട്ടില്ല. പാര്‍ലമെന്റില്‍ പാര്‍ട്ടിക്ക് നേതാവില്ല. നവംബര്‍ 23 ന് ദില്ലിയില്‍ ഒരു കൂറ്റന്‍ റാലി സംഘടിപ്പിച്ചിട്ടുണ്ടെന്ന് പസ്വാന്‍ പറഞ്ഞു.












Click it and Unblock the Notifications