കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളപ്പൊക്കം: തീവണ്ടികള്‍ റദ്ദാക്കി

  • By Staff
Google Oneindia Malayalam News

ദില്ലി: ഉത്തരേന്ത്യയില്‍ നിന്നുള്ള പല തീവണ്ടികളും റദ്ദാക്കി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സിര്‍പൂര്‍ കാജാഗ്് നഗര്‍ -സെക്കന്തരാബാദ് എക്സ്പ്രസ്സിന്റെ എട്ടു ബോഗികള്‍ പാളം തെറ്റി ഗതാഗതം തടസ്സപ്പെട്ടതിനെത്തുടര്‍ന്നാണിത്.

റദ്ദാക്കിയ ട്രെയിനുകള്‍

ദില്ലിയിലെ നിന്നുള്ള ദക്ഷിണ്‍ എക്പ്രസ്സ് , കോയമ്പത്തൂര്‍ എക്സ്പ്രസ്സ് ,ജമ്മു താവിയില്‍ നിന്നുള്ള ജമ്മു- താവി,കന്യാകുമാരി ഹിമസാഗര്‍ എക്സ്പ്രസ്സ്, ജമ്മു താവി-ചെന്നൈ ആന്‍ഡമാന്‍ എക്സ്പ്രസ്സ്, നവയുഗ് എക്സ്പ്രസ്സ്, ലഖ്നൗവില്‍ നിന്നുള്ള ലഖ്നൗ-ചെന്നൈ എക്സ്പ്രസ്സ് ,വാരാണസിയില്‍ നിന്നുള്ള ഗംഗാ-കാവേരി എക്സ്പ്രസ്സ് , വാരാണസി-സെക്കന്തരാബാദ് എക്സ്പ്രസ്സ്,പാട്നയില്‍ നിന്നുള്ള പാട്ന-ചെന്നൈ എക്സ്പ്രസ്സ് എന്നീ തീവണ്ടികളാണ് റദ്ദാക്കിയത്. ഉത്തര റെയില്‍വേ പബ്ല്ലിക് റിലേഷന്‍സ് ഓഫീസര്‍ ചന്ദ്രലേഖാ മുഖര്‍ജി അറിയിച്ചതാണിത്.

ആഗസ്ത് 30 ബുധനാഴ്ച വൈകുന്നേരം 6.35 ന് ബാംഗ്ലൂരില്‍ നിന്നു ദില്ലിയിലേയ്ക്കു പുറപ്പെടുന്ന 2429- ാം നമ്പര്‍ രാജധാനി എക്സ്പ്രസ്സ് രാത്രി 11.30 ന് മാത്രമേ പുറപ്പെടുകയുള്ളൂവെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

വാഡി, ദൗന്‍ഡ്,മാന്‍മദ് വഴി സെക്കന്തരാബാദിനേയും നാഗ്പൂരിനേയും ഒഴിവാക്കിയായിരിക്കും ഈ തീവണ്ടി യാത്ര ചെയ്യുക.

മറ്റു പല ദീര്‍ഘ ദൂര തീവണ്ടികളും റൂട്ട് മാറിയായിരിക്കും സഞ്ചരിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. ദക്ഷിണ - മധ്യ റെയില്‍വേ സോണിനു കീഴിലുള്ള പല പ്രദേശങ്ങളിലും വെള്ളപ്പൊക്കം ഉണ്ടായതു മൂലമാണിത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X