വാജ്പേയിയുടെ കാല്‍മുട്ട് മാറ്റിവയ്ക്കേണ്ടി വരും
ദില്ലി: പ്രധാനമന്ത്രി വാജ്പേയിയുടെ കാല്‍മുട്ട് മാറ്റിവയ്ക്കേണ്ടി വരുമെന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. പ്രായാധിക്യം മൂലം തരുണാസ്ഥി തേഞ്ഞുപോയതിനാലാണിത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് ഓള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വിദഗ്ദ്ധരുടെ വിലയിരുത്തല്‍.
അമേരിക്കയിലായിരിക്കും ശസ്ത്രക്രിയ. ഇന്‍സ്റിറ്റ്യൂട്ടിലെ മെഡിസിന്‍ വിഭാഗം തലവന്‍ ഡോ.അനൂപ് മിശ്ര ഇതിന്റെ മുന്നൊരുക്കം നടത്താന്‍ അമേരിക്കയിലേക്കു പോയിക്കഴിഞ്ഞു.
വിശദപരിശോധനക്കു വേണ്ട ഒരുക്കങ്ങള്‍ ചെയ്യാന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബ്രിജേഷ് മിശ്ര നേരത്തെ അമേരിക്കയിലേക്കു പോയിരുന്നു.












Click it and Unblock the Notifications