കോട്ടയത്ത് വാഹനാപകടത്തില്‍ ഒരു മരണം
കോട്ടയം: കോട്ടയം ജില്ലയിലെ രാമപുരം ഏഴാച്ചേരിയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. രാമപുരം വിച്ചാട്ട് വി.ജെ. റോക്കി (60) ആണ് മരിച്ചത്.
ബൈക്കും ടെമ്പോവാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. റോക്കി ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു. റോക്കിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു.
റിട്ടയേഡ് ഹൈസ്കൂള്‍ അധ്യാപകനാണ് റോക്കി. ഏലിക്കുട്ടിയാണ് ഭാര്യ. റെയ്ന സുനില്‍, രഞ്ജിത് എന്നിവര്‍ മക്കളാണ്.












Click it and Unblock the Notifications