Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രസംഘത്തെ അയക്കണം: നായനാര്‍

തിരുവനന്തപുരം: . വെള്ളപ്പൊക്കം നിമിത്തമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘത്തെ അയക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി രൂപയുടെ അടിയന്തിര സഹായവും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആഗസ്ത് 30 ബുധനാഴ്ച ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി ഇ.കെ.നായനാര്‍ വാര്‍ത്താലേഖകരോട് പറഞ്ഞതാണ് ഇക്കാര്യം. സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രധാനമന്ത്രി വാജ്പേയിക്ക് കത്തയച്ചതായി നായനാര്‍ പറഞ്ഞു.ജൂണിലെ കാലവര്‍ഷത്തില്‍ നഷ്ടം വന്നവര്‍ക്ക് ദുരിതാശ്വാസമനുവദിക്കാന്‍ സംസ്ഥാനം നേരത്തെ 100 കോടി രൂപ കേന്ദ്രത്തോടാവശ്യപ്പെട്ടിരുന്നു. ഇതിനു പുറമെയാണ് ഇപ്പോള്‍ 100 കോടി കൂടി ആവശ്യപ്പെട്ടിരിക്കുന്നത്.

ഇത്തവണത്തെ കാലവര്‍ഷത്തില്‍ 26 കുട്ടികളുള്‍പ്പടെ 119 പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. ഇതിനു പുറമെ കോടിക്കണക്കിന് രൂപയുടെ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+