കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ഉടന്‍ തീരും: ആന്റണി
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ഉടന്‍ തീരുമെന്ന് പ്രതിപക്ഷ നേതാവ് എ. കെ. ആന്റണി. ഒക്ടോബറോടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. നവംബര്‍ ആദ്യം പുതിയ കെ.പി. സി. സി നേതൃത്വം നിലവില്‍ വരും.
കോണ്‍ഗ്രസില്‍ കുറേ പ്രശ്നങ്ങള്‍ നിലവിലുണ്ടെന്ന് ആന്റണി സമ്മതിച്ചു. എന്നാല്‍ എല്ലാം പറഞ്ഞു തീര്‍ക്കാവുന്നതേയുള്ളൂ. രമ്യമായി തീര്‍ക്കാനാണ് ശ്രമം.
കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്താനുള്ള ഇടതു കക്ഷികളുടെ ശ്രമം വിഫലമാകുമെന്ന് ആന്റണി പറഞ്ഞു. ഇടതു സര്‍ക്കാരിന്റെ ഭരണം വിലയിരുത്താനുളള അവസരമായി ഉപയോഗിക്കേണ്ട പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൂറുമാറ്റം പ്രോത്സാഹിപ്പിക്കാനുള്ള അവസരമായി സി.പി.എം തരം താഴ്ത്തിയിരിക്കുകയാണ്. അവരുടെ ജനകീയാടിത്തറ തകര്‍ന്നതിന്റെ തെളിവാണിത്.
മുസ്ലീം ലീഗ് മുന്നണി വിട്ടുള്ള സഖ്യങ്ങളില്‍ ഏര്‍പ്പെടുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ യു.ഡി.എഫി ലെ സീറ്റു വിഭജന ചര്‍ച്ചകള്‍ തീര്‍ന്നിട്ടില്ലെന്ന് ആന്റണി പറഞ്ഞു. ഒക്ടോബര്‍ രണ്ടാം തീയതി വരെ സമയമുണ്ട്. അതു കഴിയുമ്പോള്‍ കൃത്യമായി അറിയാം- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications