ഗള്‍ഫിലേക്ക് അധിക വിമാനസര്‍വീസ്
തിരുവനന്തപുരം: സപ്തംബര്‍ അഞ്ച് ചൊവാഴ്ച എയര്‍ ഇന്ത്യയും സപ്തംബര്‍ ആറ് ബുധനാഴ്ച ഗള്‍ഫ് എയറും അധിക സര്‍വീസ് നടത്തും.
ഖത്തര്‍ എയര്‍വേയ്സിന്റെ വിമാനത്തില്‍ എല്ലാ സര്‍വീസിലും 80 യാത്രക്കാരെ കൂടുതല്‍ കൊണ്ടുപോകുവാന്‍ അനുമതി കിട്ടിയിട്ടുണ്ട്. കൂടുതല്‍ യാത്രക്കാരെ ഉള്‍പ്പെടുത്തിയുള്ള സര്‍വീസ് ഉടന്‍ തുടങ്ങും.
ആഗസ്ത് 31 വ്യാഴാഴ്ച ഗള്‍ഫ് എയര്‍ അബുദാബിയിലേക്കും സപ്തംബര്‍ അഞ്ചിന് ഖത്തറിലേക്കും അധികസര്‍വീസ് നടത്താന്‍ അനുമതി ചോദിച്ചിട്ടുണ്ട്.
വിസയുടെ കാലാവധി കഴിയാറായ യാത്രക്കാര്‍ക്കാണ് ആദ്യപരിഗണന നല്‍കുന്നത്. യഥാസമയം അവധി കഴിഞ്ഞ് എത്താന്‍ കഴിയാത്തതിനാല്‍ പലര്‍ക്കും ജോലി നഷ്ടപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications