Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കളമൊരുങ്ങി

കൊച്ചി : കൊച്ചി നഗരസഭയിലേക്കുള്ള തിരഞ്ഞടുപ്പ് ചിത്രം തെളിയുന്നു. ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ ആഗസ്ത് 29 ചൊവാഴ്ച നാമനിര്‍ദശപത്രിക സമര്‍പ്പിച്ചു. നിരവധി പ്രമുഖരെ അണിനിരത്തിയാണ് എല്‍ഡിഎഫ് പോരാട്ടത്തിനിറങ്ങുന്നത്.

യുഡിഎഫിന്റെ ഏതാനും പേര്‍ ആഗസ്ത് 30 ബുധനാഴ്ച പത്രിക സമര്‍പ്പിച്ചു. ചില ഡിവിഷനുകളില്‍ രണ്ട് മുന്നണികളും വിമത ഭീഷണി നേരിടുന്നുണ്ട്. കൊച്ചി നഗരസഭയില്‍ മൊത്തം 65 ഡിവിഷനുകളാണുള്ളത്.

സി.എം. അസീസ് , പി.ജെ. ഇന്നസെന്റ് എന്നീ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളായാണ് ജനവിധി തേടുന്നത്. സി.എം. അസീസ് 62-ാം ഡിവിഷനില്‍ ആര്‍എസ്പി ടിക്കറ്റില്‍ മുസ്ലീം ലീഗിലെ കെ.എം. ഹംസക്കുഞ്ഞിനെ നേരിടുന്നു. പി.ജെ. ഇന്നസെന്റ് ഇടതു പിന്തുണയുള്ള സ്വതന്ത്രനായി 21-ാം ഡിവിഷനില്‍ മത്സരിക്കുന്നു.

മേയര്‍ കെ.കെ. സോമസുന്ദരപ്പണിക്കര്‍ ഇത്തവണ മത്സരരംഗത്തില്ല. കഴിഞ്ഞ കൗണ്‍സിലില്‍ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായിരുന്ന സി.കെ. മണിശങ്കര്‍, പി.എന്‍. സീനുലാല്‍ ,മുന്‍ മേയര്‍ കെ.ജെ. സോഹന്‍ എന്നിവര്‍ ഇടതുമുന്നണിയുടെ പ്രമുഖ സ്ഥാനാര്‍ത്ഥികളാണ്.

യുഡിഎഫില്‍ കോണ്‍ഗ്രസ് 52 സീറ്റുകളിലാണ് മത്സരിക്കുന്നത്.പ്രതിപക്ഷ നേതാവ് ലിനൊ ജേക്കബ് മത്സരിക്കുന്നില്ല. കെ.പി.സി.സി സെക്രട്ടറി എന്‍. വേണുഗോപാല്‍, സി.കെ.ഗോപാലന്‍, എം.പ്രേമചന്ദ്രന്‍ എന്നിവര്‍ ഐക്യമുന്നണിയുടെ പ്രമുഖരാണ്. ആര്‍എസ്പി(ബി) ക്കും സിഎംപിക്കും ഓരോ സീറ്റ് നല്‍കിയിട്ടുണ്ട്.

സ്വാധീനമേഖലകളില്‍ മാത്രമാണ് ബിജെപി ഇക്കുറി മത്സരിക്കുന്നത്. സിറ്റിംഗ് കൗണ്‍സിലര്‍ ശ്യാമള. എസ് . പ്രഭു അഞ്ചാം വാര്‍ഡില്‍ മത്സരിക്കും. പിഡിപിയുടെ സാബു അലി രണ്ടാം ഡിവിഷനില്‍ മത്സരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+