അഴിമതിയെന്ന് ഉദ്ദേശിച്ചത് കരുണാകരനെ:നായനാര്‍
തിരുവനന്തപുരം :താന്‍ അഴിമതിക്കാരനായ മുഖ്യമന്ത്രി എന്നുദ്ദേശിച്ചത് കരുണാകരനെയാണെന്ന് മുഖ്യമന്ത്രി നായനാര്‍. ഇപ്പോള്‍ കരുണാകരനെതിരെ അഴിമതിക്കേസുള്ളതു കൊണ്ടാണ് അങ്ങനെ പറഞ്ഞത്. അല്ലാതെ താനും ഇഎംഎസ്സും അച്യുതമേനോനും ഒഴികെയുള്ള മുഖ്യമന്ത്രിമാരെല്ലാം അഴിമതിക്കാരായിരുന്നു ഉദ്ദേശിച്ചിട്ടില്ലെന്നും നായനാര്‍ വിശദീകരിച്ചു.
തിരുവനന്തപുരം പ്രസ് ക്ലബിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ താന്‍ നടത്തിയ പ്രസംഗം പത്രങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും ആഗസ്ത് 30 ബുധനാഴ്ച നടന്ന മന്ത്രിസഭായോഗത്തിന് ശേഷം നായനാര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.












Click it and Unblock the Notifications