തിരുവനന്തപുരത്ത് പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടു
തിരുവനന്തപുരം: തിരുവനന്തപുരത്തെ കിള്ളിപ്പാലത്തെ ഒരു പെട്രോള്‍ പമ്പില്‍ ആഗസ്ത് 28 തിങ്കളാഴ്ചയുണ്ടായ അക്രമത്തിലും കവര്‍ച്ചയിലും പ്രതിഷേധിച്ച് ചൊവാഴ്ച നഗരത്തിലെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടു. വൈകുന്നേരം ആറുമണിവരെ പെട്രോള്‍ പമ്പുകള്‍ തുറക്കാതിരുന്നത് വാഹനഉടമകളെ വലച്ചു.
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ പമ്പുകള്‍ മാത്രമാണ് ഇന്നലെ പ്രവര്‍ത്തിച്ചത്. ഈ പമ്പുകളുടെ മുന്നില്‍ നീണ്ട ക്യൂ കാണാമായിരുന്നു.
തിങ്കളാഴ്ച രാത്രി കിള്ളിപ്പാലത്തെ ബി.ആര്‍. ഏജന്‍സീസ് പെട്രോള്‍ പമ്പിലാണ് കവര്‍ച്ച നടത്തിയത്. ആദ്യം അക്രമികള്‍ പടക്കമെറിഞ്ഞു. കവര്‍ച്ചക്കിടയില്‍ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ച ജീവനക്കാര്‍ക്ക് പരിക്കേറ്റു.












Click it and Unblock the Notifications