Get Updates
Get notified of breaking news, exclusive insights, and must-see stories!

നീതി കിട്ടില്ലെന്ന കാരണത്താല്‍ കോടതി മാറ്റാനാവില്ല

ദില്ലി : നീതി കിട്ടാനിടയില്ലെന്ന കാരണത്താല്‍ കേസ് ഒരു കോടതിയില്‍ നിന്നും മറ്റൊരു കോടതിയിലേക്ക് മാറ്റാനാവില്ലെന്ന് സുപ്രീം കോടതി വിധിച്ചു. കേരളഹൈക്കോടതിയില്‍ നിന്നും ഗ്രാഫൈറ്റ് കേസ് കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന ബാലകൃഷ്ണപിള്ളയുടെ ഹര്‍ജി ആഗസ്ത് 21 ന് തള്ളിയ ശേഷം ആഗസ്ത് 31 വ്യാഴാഴ്ച പുറത്തിറക്കിയ വിശദീകരണത്തിലാണ് കോടതിയുടെ ഈ പരാമര്‍ശം.

കേസ് മാറ്റുന്നതിന് മുമ്പ് അതിന് മതിയായ കാരണമുണ്ട് എന്ന് കോടതിക്ക് ബോധ്യം വരണമെന്നും ഉത്തരവില്‍ പറയുന്നു. ഹൈക്കോടതിയില്‍ അന്യായം നല്‍കി നാല് വര്‍ഷം കഴിഞ്ഞിട്ടാണ് കോടതി മാറ്റത്തിനായി ഹര്‍ജി സമര്‍പ്പിച്ചത്. ഇതില്‍ നിന്നു തന്നെ കേരളഹൈക്കോടതിയില്‍ നിന്നും നീതി കിട്ടില്ല എന്ന വാദം നിലനില്‍ക്കില്ല എന്ന് ഉത്തരവില്‍ പറയുന്നു. കേരളത്തിലെ പത്രങ്ങള്‍ തനിക്കെതിരെ അഴിച്ചുവിട്ട കുപ്രചരണങ്ങള്‍ കേസിനെ സ്വാധീനിക്കാനിടയുണ്ടെന്നും പിള്ള ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

കോടതിയും എക്സിക്യുട്ടീവും തമ്മില്‍ കാര്യമായ അന്തരമുണ്ട്. കുപ്രചരണങ്ങള്‍ ഒരു ജഡ്ജിയെ സ്വാധീനിക്കില്ല. തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് വിധി പ്രഖ്യാപിക്കുന്നതെന്നും സുപ്രീംകോടതി പിള്ളയുടെ കേസ് തള്ളിക്കൊണ്ട് വിശദമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+