കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോപാല്‍ വീരപ്പനെ കണ്ടു

  • By Staff
Google Oneindia Malayalam News

ചെന്നൈ: കന്നഡ ചലച്ചിത്രതാരം രാജ്കുമാറിന്റെ മോചനം സാധ്യമാക്കാന്‍ നക്കീരന്‍ ഗോപാല്‍ ആഗസ്ത് 31 വ്യാഴാഴ്ച മൂന്നാം വട്ടവും വീരപ്പനെ കണ്ടു.

സത്യമംഗലം കാട്ടിനുള്ളിലെ വീരപ്പന്റെ ഒളിസങ്കേതത്തിലാണ് നിര്‍ണ്ണായകമായ ചര്‍ച്ച നടക്കുന്നത്. രാജ്കുമാറിന്‍െറയും മറ്റു മൂന്നു പേരുടെയും മോചനം ലക്ഷ്യമാക്കിയുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന് ചെന്നൈയിലുള്ള നക്കീരന്‍ ഓഫീസില്‍ നിന്നറിയിച്ചു.

തമിഴ്നാട്- കര്‍ണ്ണാടക സര്‍ക്കാരുകളുടെ ദൂതനായ ഗോപാല്‍ ടി.എന്‍.എല്‍.എ., ടി.എന്‍.ആര്‍.എഫ്. തീവ്രവാദികളുടെയും കര്‍ണ്ണാടകയിലെ ടാഡാ തടവുകാരുടെയും മോചനം സംബന്ധിച്ച രേഖകളും കൂടെക്കൊണ്ടു പോയിട്ടുണ്ട്. വീരപ്പന്‍ ഉന്നയിച്ച പ്രധാന ആവശ്യം ഇതാണ്.എന്നാല്‍ ഈ തീവ്രവാദികളുടെ മോചനത്തിന് അനുമതി നല്കേണ്ട സുപ്രീം കോടതി ഈ കേസിന്‍െറ വാദം സപ്തംബര്‍ ഒന്ന് വെള്ളിയാഴ്ചയിലേക്ക് നീട്ടിയിരിക്കുകയാണ്.

തന്റെ മകനെ വീരപ്പനു കൈമാറരുതെന്ന് ആവശ്യപ്പെട്ട് ഒരു തീവ്രവാദിയുടെ അച്ഛന്‍ മദ്രാസ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുമുണ്ട്്. ഈ തീവ്രവാദിയുടെ മോചനം സപ്തംബര്‍ എട്ടു വരെ മദ്രാസ് ഹൈക്കോടതി സ്റേ ചെയ്തു.ഈ രണ്ടു തടസ്സങ്ങള്‍ ബന്ദികളുടെ മോചനത്തെയും ബാധിക്കുമോ എന്ന ആശങ്ക നിലനില്ക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X