ലോറിയിടിച്ച് ആനയ്ക്ക് പരിക്കേറ്റു
കൊച്ചി: മിനിലോറിയിടിച്ച് ആനയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആലുവ പറവൂര്‍ കവലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ആഗസ്ത് 30-ന് വെള്ളിയാഴ്ച രാവിലെ ഉണ്ടായ അപകടത്തില്‍ ഉളിയന്നൂര്‍ പുന്നയ്ക്കാട്ട് വീട്ടില്‍ ശേഖരമാരാരുടെ ഗണേശന്‍് എന്ന ആനയ്ക്കാണ് പരിക്കേറ്റത്.
പറവൂര്‍ കവല വഴി ചെങ്ങമനാട്ടേയ്ക്ക് പോവുകയായിരുന്ന ഗണേശനെ ആലുവയില്‍ നിന്നും അങ്കമാലിയിലേക്ക് പോവുകയായിരുന്ന എ.ആര്‍.സി. പാര്‍സല്‍ സര്‍വീസിന്റെ മിനിലോറിയാണ് ഇടിച്ചത്. വലതുവശത്തേറ്റ ഇടിയുടെ ആഘാതത്തില്‍ ആന മസ്തകം കുത്തി വീണു. മസ്തകത്തിലാണ് ഗുരുതരമായ പരിക്ക്. ഇടിയേറ്റ വശം നീരു വന്ന് വീര്‍ക്കുകയും ചെയ്തിട്ടുണ്ട്.
മൃഗ ഡോക്ടര്‍മാര്‍ വന്ന് ചികിത്സ നടത്തിയെങ്കിലും കാര്യമായ പ്രയോജനമൊന്നുമുണ്ടായില്ല. ബുധാഴ്ച വൈകീട്ടും ഗണേശന്‍ റോഡരികില്‍ തന്നെയാണ് കിടക്കുന്നത്. ഗണേശന് 16 വയസ്സുണ്ടെന്ന് ഉടമ ശേഖരമാരാര്‍ പറഞ്ഞു.












Click it and Unblock the Notifications