മകനെ പൊലീസ് പിടിച്ചതു കണ്ട് അമ്മ മരിച്ചു
കൊച്ചി : അര്‍ദ്ധരാത്രി വീട് റെയ്ഡ് ചെയ്ത് മകനെ പൊലീസ് പിടിച്ചുകൊണ്ടു പോകുന്നതു കണ്ട് അമ്മ ഹൃദയാഘാതം മൂലം മരിച്ചു. ആലുവ കുഞ്ഞിനിക്കര മരങ്ങാട് മുഹമ്മദ്കുഞ്ഞിന്റെ ഭാര്യ നബീസ (65) ആണ് ആഗസ്ത് 30 ബുധനാഴ്ച പുലര്‍ച്ചെ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചത്.
കുഞ്ഞുണ്ണിക്കരയിലെ ഒരു പ്രാദേശിക രാഷ്ട്രീയ നേതാവ് ആക്രമിക്കപ്പെട്ട കേസിലെ പ്രതികള്‍ക്കായി കഴിഞ്ഞ ദിവസം രാത്രി പൊലീസ് ഈ പ്രദേശത്ത് വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു.പതിനഞ്ചോളം പേരെ കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റഡിയിലെടുത്തിരുന്നു. നബീസയുടെ വീട്ടിലെത്തിയ പൊലീസ് കുഞ്ഞുമുഹമ്മദിനെ അറസ്റ് ചെയ്ത് കൊണ്ടുപോയി.
കണ്‍മുന്നില്‍ നിന്നും മകനെ പിടിച്ചുകൊണ്ടു പോകുന്നത് കണ്ട നബീസക്ക് നെഞ്ചുവേദന അനുഭവപ്പെട്ടു. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് അന്ത്യം സംഭവിച്ചു. കുഞ്ഞുമുഹമ്മദിനെ പൊലീസ് ജാമ്യത്തില്‍ വിട്ടു.


Click it and Unblock the Notifications