എന്‍.കെ. കൃഷ്ണന്‍കുട്ടി പി.എസ്.സി സെക്രട്ടറി
തിരുവനന്തപുരം: എന്‍.കെ. കൃഷ്ണന്‍കുട്ടിയെ പിഎസ്സി സെക്രട്ടറിയായി നിയമിക്കും.ഇപ്പോള്‍ പിഎസ്സി അഡീഷണല്‍ സെക്രട്ടറിയാണ് ഇദ്ദേഹം. ഡോ. കെ. രാജഗോപാലിനെയും വി.ആയിഷാബീവിയെയു പി.എസ്.സി അംഗങ്ങളായി നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
കെ. സുരേന്ദ്രന്‍ വിരമിച്ച ഒഴിവാലാണ് എന്‍.കെ. കൃഷ്ണന്‍കുട്ടി സെക്രട്ടറിയാവുന്നത്. നിയമനത്തിനായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.
കേന്ദ്രവികലാംഗ നിയമം നടപ്പാക്കുന്നതിനുള്ള സ്റേറ്റ് കമ്മിഷണറാണ് ഡോ. രാജഗോപാല്‍ ഇപ്പോള്‍. കേരള വികലാംഗക്ഷേമ കോര്‍പ്പറേഷന്റെ ചെയര്‍മാനായും പ്രവര്‍ത്തിക്കുന്നു. കണ്ണൂര്‍ കുറമാത്തൂര്‍ വി.എച്ച്.എസ്.സിയില്‍ അധ്യാപികയാണ് ആയിഷാബീവി.












Click it and Unblock the Notifications