കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡയാനയുടെ മരണം കൊലപാതകമെന്ന്

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍ : ഡയാനയുടെയും കാമുകന്‍ ദോദിയുടെയും മരണം കൊലപാതകമായിരുന്നു എന്ന് തെളിയിക്കുന്ന രേഖകള്‍ അമേരിക്കന്‍ അധികൃതരില്‍ നിന്നും കിട്ടാന്‍ കേസ് കൊടുക്കുമെന്ന് ദോദിയുടെ പിതാവ് അല്‍ ഫൈദ്.

ഡയാന ദോദിയെ വിവാഹം കഴിക്കാതിരിക്കാന്‍ രാജകുടുംബം ബ്രിട്ടനിലെ രഹസ്യഏജന്‍സിയുടെ സഹായത്തോടെ കൊലപാതകം നടത്തി എന്ന് സിഐഎയുടെയും മറ്റും കൈയിലുള്ള രേഖകള്‍ തെളിയിക്കുമെന്ന് ഫൈദ് പറയുന്നു. പാരീസില്‍ വച്ചുണ്ടായ കാറപകടത്തിലാണ് ഡയാനയും ദോദിയും മരിച്ചത്. മദ്യപിച്ച് അമിതവേഗതയില്‍ കാറോടിച്ചതാണ് അപകടകാരണമെന്ന വിശദീകരണം അസംബന്ധമാണെന്നും ഫൈദ് പറഞ്ഞു.

രേഖകള്‍ കിട്ടാനായി യു.എസ് കോടതിയില്‍ ആഗസ്ത് 31 വ്യാഴാഴ്ച കേസ് ഫയല്‍ ചെയ്യുമെന്ന് ഫൈദിന്റെ വക്കീലന്മാര്‍ അറിയിച്ചു.ഡയാനയും ദോദിയും മരിച്ചതിന്‍െറ മൂന്നാം വാര്‍ഷികമാണ് വ്യാഴാഴ്ച.

അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സിയുടെ കൈയില്‍ ഏകദേശം 39 രേഖകളുണ്ട്. അവ കിട്ടി സത്യം പുറത്തു വരുന്നതു വരെ പോരാട്ടം തുടരുമെന്ന് ഫൈദ് വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് പങ്കൊന്നുമില്ലെന്ന് അമേരിക്കന്‍ അധികൃതര്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X