കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാജ്പേയിക്ക് യുഎസില്‍ വിദഗ്ധ പരിശോധന

  • By Super Admin
Google Oneindia Malayalam News

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി വാജ്പേയിയെ ന്യൂയോര്‍ക്കിലെ മൗണ്ട് സിനായി ആശുപത്രിയില്‍ വിദഗ്ധ പരിശോധനക്ക് വിധേയമാക്കും. സപ്തംബര്‍ ഏഴിന് ആരംഭിക്കുന്ന അമേരിക്കന്‍ സന്ദര്‍ശനത്തിനിടയിലാണ് പരിശോധന നടക്കുക. കാല്‍മുട്ടാണ് പ്രധാനമായും പരിശോധനക്ക് വിധേയമാക്കുക.

ഇതിനുവേണ്ട തയ്യാറെടുപ്പുകള്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഡോക്ടര്‍മാര്‍ ചെയ്തുവരികയാണ്. ഇതിനകം തന്നെ ചില ഡോക്ടര്‍മാര്‍ ന്യൂയോര്‍ക്കിലെത്തിയിട്ടുണ്ട്.

സപ്തംബര്‍ 13-നു മുമ്പായിത്തന്നെ വാജ്പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചേക്കുമെന്നറിയുന്നു. സിനായി ആശുപത്രിയിലെ എ. രാണാവത്ത് ആയിരിക്കും വാജ്പേയിയെ പരിശോധിക്കുകയെന്നും പറയപ്പെടുന്നുണ്ട്.

അനുദിനം ശോഷിച്ചുകൊണ്ടിരിക്കുന്ന വാജ്പേയിയുടെ ആരോഗ്യത്തെക്കുറിച്ച് ഭരണതലത്തില്‍ കാര്യമായ ഉത്കണ്ഠ പ്രകടമായിട്ടുണ്ട്. രാഷ്ട്രീയ സ്ഥിരത കൊണ്ടുവരാന്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ഉറ്റുനോക്കുന്നത് വാജ്പേയിയെയാണ് എന്നാണ് അമേരിക്കന്‍ കോണ്‍ഗ്രസ് വൃത്തങ്ങളിലുള്ള അഭിപ്രായം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X