Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാര്‍ജയുമായി വ്യവസായ സംരംഭങ്ങള്‍ക്ക് സാധ്യത

തിരുവനന്തപുരം:സംയുക്ത വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള സാധ്യതകള്‍ പഠിക്കാന്‍ കേരളവും ഷാര്‍ജയും തമ്മില്‍ ധാരണ.ഇതു സംബന്ധിച്ച ധാരണാ പത്രം ആഗസ്ത് 31 വ്യാഴാഴ്ച സംസ്ഥാന വ്യവസായമന്ത്രി സുശീലാ ഗോപാലനും ഷാര്‍ജയിലെ ഷെയ്ഖ് താരിഖ് ബിന്‍ ഫൈസല്‍ അല്‍ ഖാസിമിയും ഒപ്പു വച്ചു.

ഇതനുസരിച്ച് വിവര സാങ്കേതിക വിദ്യ, ടൂറിസം, ലഘുവ്യവസായികോത്പന്ന നിര്‍മ്മാണം എന്നീ മേഖലകളില്‍ സംയുക്ത നിക്ഷേപം നടത്തും.

കേരളത്തില്‍ ടൂറിസം രംഗത്ത് നിക്ഷേപം തുടങ്ങാന്‍ ഉദ്ദേശിക്കുന്നതായി ഷെയ്ഖ് താരിഖ് പറഞ്ഞു. ടെക്നോപാര്‍ക്ക് മാതൃകയില്‍ ഐ.ടി വ്യവസായ കേന്ദ്രം ഷാര്‍ജയില്‍ തുടങ്ങാനും ഉദ്ദേശമുണ്ട്.

ആരോഗ്യ രംഗത്ത് ശ്രീചിത്രാ മെഡിക്കല്‍ സെന്റര്‍, റീജനല്‍ കാന്‍സര്‍ സെന്റര്‍ മാതൃകയില്‍ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നു.

ഷാര്‍ജയില്‍ കേരളോത്സവവും കേരളത്തില്‍ ഷാര്‍ജാ ഉത്സവവും സംഘടിപ്പിക്കുക, കേരളത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് ഷാര്‍ജയുടെ സഹായം ലഭ്യമാക്കുക, വ്യാപാരം വിപുലമാക്കുക തുടങ്ങിയവയാണ് മറ്റു ലക്ഷ്യങ്ങള്‍.

ടെക്നോപാര്‍ക്ക് , കിന്‍ഫ്ര , കെ.എസ്.ഐ.ഡി.സി തുടങ്ങിയ സ്ഥാപനങ്ങളും ഷാര്‍ജാ സംഘം സന്ദര്‍ശിച്ചു.

മുഖ്യമന്ത്രിയുമായും ടൂറിസം മന്ത്രി ഇ. ചന്ദ്രശേഖരന്‍ നായരുമായും സംഘം ചര്‍ച്ചകള്‍ നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+