ജ്യോതി ബസു വിരമിക്കുന്നു
കല്‍ക്കത്ത: ജ്യോതി ബസു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് വിരമിക്കുന്നു. താമസിയാതെ താന്‍ സ്ഥാനമൊഴിയുമെന്ന് സപ്തംബര്‍ ഒന്ന് വെള്ളിയാഴ്ച അദ്ദേഹം തന്നെ സൂചന നല്കി.
മുഖ്യമന്ത്രി പദമൊഴിയുമെങ്കിലും സജീവരാഷ്ട്രീയത്തില്‍ നിന്ന് ബസു വിരമിക്കില്ല. ബംഗാളിലെ ഇടതുമുന്നണിയുടെ അധ്യക്ഷപദം താന്‍ ഏറ്റെടുക്കണമെന്ന നിര്‍ദ്ദേശം മുന്നണിയിലെ ഘടകകക്ഷികള്‍ മുന്നോട്ടു വെച്ചിട്ടുള്ളതായി അദ്ദേഹം വാര്‍ത്താലേഖകരോടു പറഞ്ഞു. ഇതു സംബന്ധിച്ച് ഇടതുമുന്നണി യോഗത്തില്‍ തീരുമാനമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ചീനയില്‍ സന്ദര്‍ശനം നടത്തുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് മടങ്ങിയെത്തിയതിനു ശേഷമേ സി.പി.എം. പോളിറ്റ് ബ്യൂറോ ബസു സ്ഥാനമൊഴിയുന്നതു സംബന്ധിച്ച തീരുമാനമെടുക്കുകയുള്ളു.
ആരോഗ്യപരമായ കാരണങ്ങളാല്‍ തന്നെ സ്ഥാനമൊഴിയാന്‍ അനുവദിക്കണമെന്ന് ജ്യോതി ബസു പാര്‍ട്ടിയോട് നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. ഇതിനെത്തുടര്‍ന്നാണ് ബസുവിന്റെ ജോലിഭാരം കുറയ്ക്കാന്‍ പാര്‍ട്ടി ബുദ്ധദേവ് ബട്ടാചാര്യയെ ഉപമുഖ്യമന്ത്രിയായി നിയമിച്ചത്.












Click it and Unblock the Notifications