Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്കുമാറിന്റെ മോചനം വൈകും: കൃഷ്ണ

ബാംഗ്ലൂര്‍: ടാഡ തടവുകാരെ മോചിപ്പിക്കുന്നത് സുപ്രീം കോടതി തടഞ്ഞ സാഹചര്യത്തില്‍ രാജ്കുമാറിന്റെ മോചനം വൈകാന്‍ സാധ്യതയുണ്ടന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി എസ്.എം.കൃഷ്ണ പറഞ്ഞു.

സുപ്രീം കോടതിയുടെ മൂന്നംഗ ഡിവിഷന്‍ ബഞ്ച് തടവുകാരുടെ മോചനം സംബന്ധിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയതിനു ശേഷം സപ്തംബര്‍ ഒന്ന് വെള്ളിയാഴ്ച വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീരപ്പന്റെ സഹായികളെന്നു കരുതപ്പെടുന്ന 51 ടാഡാ തടവുകാര്‍ക്ക് ജാമ്യം അനുവദിച്ച സെഷന്‍സ് കോടതിയുടെ വിധിയും സുപ്രീം കോടതി സ്റേ ചെയ്തിട്ടുണ്ട്.

സുപ്രീം കോടതിയുടെ വിധി വ്യക്തമായി പഠിച്ചതിനുശേഷം ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് കൃഷ്ണ പറഞ്ഞു. സംസ്ഥാന അഡ്വക്കേറ്റ് ജനറല്‍ എ.എന്‍.ജയറാം വെള്ളിയാഴ്ച രാത്രിയോടു കൂടി ബാംഗ്ലൂരില്‍ തിരിച്ചെത്തുമെന്നാണ് പ്രതിക്ഷിക്കപ്പെടുന്നത്.

ഇതിനിടെ കര്‍ണ്ണാടകയിലെ തെക്കന്‍ ജില്ലകളിലെ സിനിമാതിയറ്ററുകള്‍ വെള്ളിയാഴ്ച തുറന്നു.രാജ്കുമാറിനെ ബന്ദിയാക്കിയതിനു ശേഷം കഴിഞ്ഞ 32 ദിവസമായി തിയറ്ററുകള്‍ അടഞ്ഞുകിടക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+