കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെലികോം വകുപ്പ് കമ്പനിയാക്കുന്നു

  • By Staff
Google Oneindia Malayalam News

ദില്ലി: ടെലികോം വകുപ്പ് കമ്പനിവല്കരിക്കാനുള്ള നിര്‍ദ്ദേശത്തിന് ആഗസ്ത് 31 വ്യാഴാഴ്ച കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി.

1956ലെ കമ്പനി നിയമപ്രകാരമുള്ള പബ്ലിക് ലിമിറ്റഡ് കമ്പനിയായിട്ടായിരിക്കും ടെലികോം സര്‍വീസ് വകുപ്പും ടെലികോം ഓപ്പറേഷന്‍സ് വകുപ്പും പ്രവര്‍ത്തിക്കുക.

ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് എന്നായിരിക്കും കമ്പനിയുടെ പേര്. ഒക്ടോബര്‍ ഒന്നിന് നിലവില്‍ വരുന്ന കമ്പനിയുടെ ആസ്ഥാനം ദില്ലി ആയിരിക്കും. 10,000 കോടി രൂപയുടേതാണ് കമ്പനിയുടെ ഓഹരി മൂലധനം. 10 രൂപയുടേതാണ് ഓഹരി.

ടെലികോം വകുപ്പ് കമ്പനിയാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ ഈയിടെ സമരം നടത്തിയിരുന്നു. സപ്തംബര്‍ ആറ് മുതല്‍ അനിശ്ചിതകാല സമരത്തിന് വിവിധ യൂണിയനുകള്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്.

30 ലക്ഷം ടണ്‍ അരി പൊതു വിപണിയില്‍ വില്ക്കാനും കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. എഫ്.സി.ഐ. ഗോഡൗണുകളില്‍ അരി കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് കുറഞ്ഞ വിലയ്ക്ക് വില്ക്കുന്നത്. അരിസംഭരരണം ഇല്ലാത്ത സംസ്ഥാനങ്ങളിലായിരിക്കും പ്രധാനമായും വില്പന നടത്തുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X