Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം വിമാനത്താവളം 24 മണിക്കൂറും

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സപ്തംബര്‍ ഒന്ന് വെള്ളിയാഴ്ച മുതല്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചുതുടങ്ങി. ഇതുസംബന്ധിച്ച നടപടികള്‍ ഇതിനകം തന്നെ കൈക്കൊണ്ടു കഴിഞ്ഞതായി വിമാനത്താവളാധികൃതര്‍ പറഞ്ഞു.

ആഗസ്ത് 31-ന് അര്‍ദ്ധരാത്രി മുതലാണ് വിമാനത്താവളം 24 മണിക്കൂര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. മുഴുവന്‍ സമയ പ്രവര്‍ത്തനം തുടങ്ങുന്നതോടെ വിമാനങ്ങള്‍ക്ക് രാത്രിയും പകലും ഇറങ്ങാനും പറന്നുയരാനുമുള്ള സൗകര്യങ്ങള്‍ വിമാനത്താവളത്തില്‍ ലഭ്യമാകും.

തിരുവനന്തപുരം വിമാനത്താവളം 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നതിനെ സംബന്ധിച്ച പ്രഖ്യാപനമുണ്ടായത് ആഗസ്ത് 16-നാണ്.

വിമാനത്താവളം രാത്രിയും പ്രവര്‍ത്തിക്കുമെങ്കിലും ഏതൊക്കെ വിമാനങ്ങളാണ് രാത്രി സര്‍വീസ് നടത്താന്‍ തയ്യാറായിട്ടുള്ളത് എന്ന് വ്യക്തമായിട്ടില്ല. ഗള്‍ഫ് എയറിന്റെ അബുദാബി വിമാനവും സില്‍ക്ക് എയറിന്റെ വിമാനവും കുവൈറ്റ് എയര്‍ലൈന്‍സിന്റെ വിമാനവും ഉടന്‍തന്നെ രാത്രികാല സര്‍വീസ് ആരംഭിക്കുമെന്നാണ് കരുതുന്നത്.

പകല്‍ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യയുടെ ചില സര്‍വീസുകള്‍ രാത്രിയിലേക്ക് മാറ്റാനും പരിപാടിയുണ്ട്. എയര്‍ലങ്കയുടെ ചരക്കുവിമാനവും രാത്രികാല സര്‍വീസ് നടത്താന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+