മുന്‍മന്ത്രി കെ.കെ. ബാലകൃഷ്ണന്‍ അന്തരിച്ചു
തൃശൂര്‍: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.കെ. ബാലകൃഷ്ണന്‍ സപ്തംബര്‍ ഒന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ ഹൃദയസ്തംഭനം മൂലം അന്തരിച്ചു. അദ്ദേഹത്തിന് 72 വയസായിരുന്നു.
തൃശൂരിലെ ഒരു സ്വകാര്യആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വ്യാഴാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
രണ്ടു തവണ ബാലകൃഷ്ണന്‍ സംസ്ഥാനമന്ത്രിയായിട്ടുണ്ട്. ജലസേചന-ഹരിജനക്ഷേമവകുപ്പുകളുടെ മന്ത്രിയും ഗതാഗതവകുപ്പ് മന്ത്രിയുമായിരുന്നു. പിന്നോക്കസമുദായത്തില്‍ നിന്നുള്ള പ്രഗത്ഭനേതാക്കളിലൊരാളായിരുന്നു അദ്ദേഹം.












Click it and Unblock the Notifications