Get Updates
Get notified of breaking news, exclusive insights, and must-see stories!

വരാപ്പുഴ പാലംപണി അന്തിമഘട്ടത്തില്‍

കൊച്ചി: മലബാറും കൊച്ചിയുമായുള്ള ദൂരം മുപ്പത് കിലോമീറ്ററോളം കുറയ്ക്കുന്ന വരാപ്പുഴ പാലംപണി അന്തിമഘട്ടത്തിലെത്തി. തീരദേശറോഡായ ദേശീയപാത 17ല്‍ ചേരാനെല്ലൂരിനെയും മണ്ണംതുരുത്തിയെയും ബന്ധിപ്പിക്കുന്നതാണ് വരാപ്പുഴ പാലം. പാലം പൂര്‍ത്തിയാക്കുന്നതോടെ എറണാകുളവും പറവൂരുമായും ദൂരത്തിലും പതിനഞ്ച് കിലോമീറ്റര്‍ കുറവ് വരും.

Varapuzha bridgeപാലം വഴി ഗതാഗതം സാധ്യമാകുന്നതോടെ വടക്കന്‍ കേരളത്തില്‍ നിന്നും തെക്കോട്ടുള്ള വാഹനഗതാഗതം മുഴുവന്‍ ഇതുവഴിയായേക്കും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ഗുരുവായൂര്‍ മേഖലകളില്‍ നിന്നും എറണാകുളത്തേക്കുള്ള സ്വകാര്യബസുകള്‍ സര്‍വീസ് ഇതുവഴിയായേക്കും. പറവൂരില്‍ നിന്നും വ്യവസായ മേഖലയായ ഏലൂരിലേക്കുള്ള മണ്ണംതുരുത്ത് ഫെറി വരെ സര്‍വീസ് നടത്തുന്ന 38 ബസുകള്‍ ഇപ്പോള്‍ തന്നെയുണ്ട്. ഈ ബസുകളുടെ സര്‍വീസും എറണാകുളത്തേക്ക് നീട്ടിയേക്കും.

പെരിയാറിന് കുറുകെ പണി പൂര്‍ത്തിയാക്കുന്ന വരാപ്പുഴ പാലത്തിന്റെ ആദ്യസര്‍വെ ആരംഭിച്ചത് 25 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. 87 മുതല്‍ 92 വരെയുള്ള വര്‍ഷങ്ങളില്‍ പല തവണയായി ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി. 241. 50 ലക്ഷം രൂപയുടെ ഭൂമിയാണ് പാലത്തിനും സമീപറോഡിനുമായി ഏറ്റെടുത്തത്. 33. 97 കോടി രൂപ ചെലവില്‍ ഭഗീരഥ എഞ്ചിനീയറിങ് കമ്പനിയാണ് പാലത്തിന്റെ നിര്‍മാണച്ചുമതല ഏറ്റെടുത്തത്.

95 നവംബര്‍ 20ന് അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി ശിലാസ്ഥാപനം നിര്‍വഹിച്ച പാലം കരാര്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ജൂണില്‍ പൂര്‍ത്തിയാകേണ്ടതായിരുന്നു. ഈ സമയം കൊണ്ട് പാലത്തിന്റെയും സമീപറോഡിന്റെയും നിര്‍മ്മാണത്തുക 47 കോടിയായി ഉയര്‍ന്നു. പണി പൂര്‍ത്തിയാക്കാനുള്ള കാലാവധി ഈ വര്‍ഷം നവംബര്‍ 30 വരെ നീട്ടിയിട്ടുമുണ്ട്.

വരാപ്പുഴ പാലത്തിന്റെ നിര്‍മാണത്തിന് അത്യാധുനിക രീതികളാണ് അവലംബിച്ചത്. മൊത്തം 286 മീറ്റര്‍ നീളം വരുന്ന പാലത്തിന്റെ മധ്യത്തിലുള്ള സ്പാനിന്റെ നീളം 120 മീറ്ററാണ്. 120 മീറ്റര്‍ നീളം വരുന്ന ഒറ്റസ്പാന്‍ ദക്ഷിണേന്ത്യയില്‍ മറ്റൊരു പാലത്തിനുമില്ല. ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തിന്റെ മൊത്തം നീളത്തിലധികം വരുന്നതാണ് മധ്യഭാഗത്തെ സ്പാന്‍.

ഇരുഭാഗങ്ങളിലെയും സ്പാനുകള്‍ക്ക് 83 മീറ്റര്‍ വീതമാണ് നീളം മധ്യത്തിലെ സ്പാന്‍ രണ്ടറ്റങ്ങളുമായി ബന്ധിപ്പിക്കുന്നിടത്തെ 24 മീറ്ററോളം കാന്റിലിവര്‍ എഡ്ജാണ് ഇപ്പോള്‍ പണിയുന്നത്. ഇത് പൂര്‍ത്തിയാക്കുന്നതോടെ പാലം പണി തീരും. സമീപറോഡുകളുടെ നിര്‍മാണവും അന്ത്യഘട്ടത്തിലാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+