സമാജ്വാദി പിന്തുണ ഇടതുമുന്നണിക്ക്
കൊച്ചി : സമാജ്വാദി പാര്‍ട്ടി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്ത വാര്‍ഡുകളില്‍ ഇടതുമുന്നണിക്ക് പിന്തുണ നല്‍കും.
ബിജെപി ഒഴികെയുള്ള കക്ഷികളുമായി ധാരണയുണ്ടാക്കാനായിരുന്നു കേന്ദ്ര നിര്‍ദേശമെങ്കിലും കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പി.എം.ഹാരിസ്, ജനറല്‍ സെക്രട്ടറി മുട്ടം അബ്ദുള്ള എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സമാജ്വാദി പാര്‍ട്ടിയുടെ യുവജനസഭ പ്രസിഡന്റ് ടി.എം.സത്താര്‍ വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കും. മുന്‍ മന്ത്രി ടി.എച്ച്. മുസ്തഫയുടെ മകനാണ് സത്താര്‍.












Click it and Unblock the Notifications