Get Updates
Get notified of breaking news, exclusive insights, and must-see stories!

നായനാരുടെ ബന്ധുക്കള്‍ അഴിമതിക്കാര്‍: തെന്നല

തിരുവനന്തപുരം: തന്റെ കുടുംബാംഗങ്ങള്‍ യാതൊരു തരത്തിലുള്ള അഴിമതിയും നടത്തിയിട്ടില്ലെന്ന നായനാരുടെ പ്രസ്താവം വാസ്തവവിരുദ്ധമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള പറഞ്ഞു.

നായനാരുടെ ബന്ധുക്കളില്‍ പലരും അഴിമതിക്കാരാണെന്ന് തെന്നല ആരോപിച്ചു.

നായനാരുടെ മകന്റെ പരസ്യകമ്പനിയായ ദൃശ്യ ചിത്ര ഡയമന്‍ഷന് സര്‍ക്കാരിന്റെ പരസ്യങ്ങള്‍ വഴിവിട്ടു ലഭിക്കുന്നുണ്ട്. ഇതിനായുള്ള അക്രഡിറ്റേഷന്‍ അവര്‍ സമ്പാദിച്ചിട്ടുണ്ട്.

1700 കോടിയുടെ ജലവിതരണ കുംഭകോണക്കേസില്‍ സി.ബി.ഐ അന്വേഷണം നടത്തികൊണ്ടിരിക്കുകയാണ്. നായനാരുടെ മരുമകന് ഈ സ്ഥാപനവുമായി അടുത്ത ബന്ധമാണുള്ളത്.

മണല്‍വാരല്‍ കരാറുകളുമായി ബന്ധപ്പെട്ടു നടന്ന അഴിമതിയില്‍ നായനാരുടെ മറ്റൊരു മരുമകന്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജനകീയാസൂത്രണഫണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ വെട്ടിച്ചിട്ടുള്ള ആളാണ് നായനാരുടെ ഒരു ബന്ധു-തെന്നല ആരോപിച്ചു.

അഴിമതിക്കാരല്ലാത്ത മുഖ്യമന്ത്രിമാരെന്ന് നായനാര്‍ പറഞ്ഞവരുടെ കൂട്ടത്തില്‍ നിന്ന് പി.കെ.വാസുദേവന്‍നായരുടെ പേര് ഒഴിവാക്കിയത് സി.പി.ഐയെ ക്രൂശിക്കാന്‍ വേണ്ടിയാണെന്നും തെന്നല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+