Get Updates
Get notified of breaking news, exclusive insights, and must-see stories!

പി.പി. ഉമ്മര്‍കോയ അന്തരിച്ചു

കോഴിക്കോട് : സ്വാതന്ത്യ്രസമരസേനാനിയും മുന്‍ മന്ത്രിയും പ്രമുഖ ഗാന്ധിയനുമായ പി.പി. ഉമ്മര്‍കോയ അന്തരിച്ചു. അദ്ദേഹത്തിന് 78 വയസ്സുണ്ടായിരുന്നു. തിരുവണ്ണൂരിലെ മകന്റെ വീട്ടില്‍ വച്ച് സപ്തംബര്‍ ഒന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം.

പരേതയായ തിത്തിബിയാണ് ഭാര്യ. നജീബ് , ഫിറോസ് എന്നിവര്‍ മക്കളാണ്. സപ്തംബര്‍ ഒന്ന് വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിക്ക് കണ്ണന്‍ പറമ്പില്‍ ശ്മശാനത്തില്‍ സംസ്കാരം നടക്കും.

മലബാറില്‍ കോണ്‍ഗ്രസ് കെട്ടിപ്പടുക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചവരില്‍ ഒരാളായിരുന്നു തികഞ്ഞ ഗാന്ധിയനായ ഉമ്മര്‍കോയ. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ബിഎ പാസ്സായി നാട്ടിലെത്തിയ ഉമ്മര്‍കോയ സ്വാതന്ത്യ്രസമര രംഗത്തേക്ക് പ്രവേശിച്ചു.

പട്ടം താണുപിള്ളയുടെയും ആര്‍.ശങ്കറിന്റെയും മന്ത്രിസഭകളില്‍ അംഗമായിരുന്നു. പൊതുമരാമത്ത്, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

പിഎസ്സി അംഗം, ഗാന്ധി പീസ് ഫൗണ്ടേഷന്‍ പ്രസിഡന്റ് , കേന്ദ്ര വഖഫ് ബോര്‍ഡ് അംഗം തുടങ്ങി അനേകം സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ഉമ്മര്‍കോയ അവസാന കാലം വരെയും പൊതുരംഗത്ത് നിറഞ്ഞു നില്‍ക്കുകയായിരുന്നു. 1965-ല്‍ സജീവരാഷ്ട്രീയം ഉപേക്ഷിച്ച അദ്ദേഹം ഗാന്ധിയന്‍ ആദര്‍ശങ്ങല്‍ പ്രചരിപ്പിക്കുന്നതില്‍ എന്നും മുന്‍ നിരയിലുണ്ടായിരുന്നു.

മുഖ്യമന്ത്രി ഇ.കെ.നായനാര്‍, കെ. മുരളീധരന്‍ എംപി തുടങ്ങി അനേകം പേര്‍ തിരുവണ്ണൂരിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+